വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷ വാര്‍ത്ത, സ്കൂളുകളിൽ വായനയ്ക്ക് ഗ്രേസ് മാർക്ക് വരുന്നു; പുതിയ മാറ്റം അടുത്ത അക്കാദമിക്ക് വര്‍ഷം മുതല്‍

Published : Aug 13, 2025, 01:33 PM IST
V Sivankutty

Synopsis

വിദ്യാർത്ഥികളിൽ വായനാശീലം വളർത്താനാണ് തീരുമാനമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ആഴ്ചയിൽ ഒരു പിരീഡ് വായന പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വായനയ്ക്കും ഗ്രേസ് മാർക്ക് വരുന്നു. വിദ്യാർത്ഥികളിൽ വായനാശീലം വളർത്താനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ആഴ്ചയിൽ ഒരു പിരീഡ് വായന പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കും. കലോത്സവത്തിൽ വായനയുമായി ബന്ധപ്പെട്ട ഒരു ഇനം ഉൾപ്പെടുത്താനും ആലോചനയുണ്ടെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അധ്യാപകർക്ക് പ്രത്യേകം കൈപ്പുസ്തകം തയ്യാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:

വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി, താഴെ പറയുന്ന തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്:

* അടുത്ത അധ്യയന വർഷം മുതൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകും.

* ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് അനുയോജ്യമായ വായനാ പ്രവർത്തനങ്ങളും അഞ്ച് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സിലെ കുട്ടികൾക്ക് പത്രം വായനയും തുടർപ്രവർത്തനങ്ങളും നൽകുന്നതിനായി ആഴ്ചയിൽ ഒരു പിരീഡ് മാറ്റിവെക്കും.

* വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി അധ്യാപകർക്ക് പരിശീലനം നൽകുകയും കൈപ്പുസ്തകം തയ്യാറാക്കുകയും ചെയ്യും.

* കലോത്സവത്തിൽ വായനയുമായി ബന്ധപ്പെട്ട ഒരു ഇനം കൂടി ഉൾപ്പെടുത്താൻ ആലോചിക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു