മകളുടെ വീട്ടിലേക്കുള്ള യാത്ര, കാര്‍ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; മുത്തച്ഛനും പേരക്കുട്ടിയും മരിച്ചു

Published : May 03, 2023, 03:18 PM ISTUpdated : May 03, 2023, 06:19 PM IST
മകളുടെ വീട്ടിലേക്കുള്ള യാത്ര, കാര്‍ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; മുത്തച്ഛനും പേരക്കുട്ടിയും മരിച്ചു

Synopsis

അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരെയും മൊടക്കല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.   

കോഴിക്കോട് : കോഴിക്കോട് ഉള്ളിയേരിയിൽ നിയന്ത്രണം വിട്ട കാർ മതിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. മടവൂർ സ്വദേശി സദാനന്ദൻ, ചെറുമകൻ ധൻജിത്ത് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഞ്ച് പേർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉച്ചയ്ക്ക് ഒരു മണിയോടെ കൊയിലാണ്ടി - താമരശ്ശേരി സംസ്ഥാനപാതയിലാണ് അപകടമുണ്ടായത്. ബാലുശ്ശേരി ഉള്ളൂരിൽ താമസിക്കുന്ന മകളുടെ വീട്ടിലേക്ക് ഒരു ചടങ്ങിൽ പങ്കെടുക്കാനായി  പോയതായിരുന്നു സദാനന്ദനും കുടുംബവും. ഉള്ളിയേരി 19 ൽ വെച്ച് കാർ നിയന്ത്രണം വിട്ട് വീടിന്‍റെ മതിലിലേക്ക് ഇടിച്ചുകയറി. സദാനന്ദന്‍റെ ചെറുമകൻ ഏഴുവയസ്സുകാരൻ ധൻജിത്ത് തൽക്ഷണം മരിച്ചു. മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും സദാനന്ദനും മരിച്ചു.

സദാനന്ദന്‍റെ ഭാര്യ ശ്യാമള, മകൻ സുജിത്, സുജിതിന്‍റെ ഭാര്യ ധന്യ, മകൾ തേജശ്രീ, സദാനന്ദന്‍റെ ചെറുമകൾ നൈനിക എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്. നവീകരണം പൂർത്തിയായി വരുന്ന കൊയിലാണ്ടി - താമരശ്ശേരി സംസ്ഥാനപാതയിൽ വാഹനാപകടങ്ങൾ കൂടിവരിയാണെന്ന് നാട്ടുകാർ ആരോപിച്ചു. 

അപകീർത്തി കേസ്: രാഹുൽ നേരിട്ട് ഹാജരാകണമെന്ന് റാഞ്ചി കോടതി; ഇളവ് തേടിയുള്ള ഹര്‍ജി തള്ളി

 

 

 

 


 

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം