ചാലക്കുടിയിൽ കാമുകിയെ കല്ല്യാണം കഴിക്കാൻ മുത്തശ്ശിയുടെ മാല മോഷ്ടിച്ച കൊച്ചുമകൻ അറസ്റ്റിൽ

Published : Aug 22, 2022, 05:24 PM ISTUpdated : Aug 22, 2022, 05:25 PM IST
ചാലക്കുടിയിൽ കാമുകിയെ കല്ല്യാണം കഴിക്കാൻ മുത്തശ്ശിയുടെ മാല മോഷ്ടിച്ച കൊച്ചുമകൻ അറസ്റ്റിൽ

Synopsis

കാമുകിയെ വിവാഹം കഴിക്കാനുള്ള ചെലവിന് പണം കണ്ടെത്താനായിരുന്നു ഇയാൾ സ്വന്തം മുത്തശ്ശിയുടെ മാലപൊട്ടിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

തൃശ്ശൂ‍ര്‍: ചാലക്കുടി വെട്ടുക്കടവിൽ എഴുപത്തിമൂന്നുകാരിയുടെ മാലപൊട്ടിച്ച കൊച്ചുമകൻ അറസ്റ്റിൽ ചാലക്കുടി അന്നനാട് സ്വദേശി ബെസ്റ്റിൻ(26) ആണ് അറസ്റ്റിലായത്.  കാമുകിയെ വിവാഹം കഴിക്കാനുള്ള ചെലവിന് പണം കണ്ടെത്താനായിരുന്നു ഇയാൾ സ്വന്തം മുത്തശ്ശിയുടെ മാലപൊട്ടിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. വെട്ടുകടവിൽ തനിച്ച് താമസിച്ചിരുന്ന മുത്തശ്ശിയുടെ വീട്ടിൽ മുഖം മൂടി ധരിച്ചെത്തിയ ബെസ്റ്റിൻ മാല കവരുകയായിരുന്നു. 

ഒറ്റപ്പാലത്ത് പുല്ലുവെട്ടുന്നതിനിടെ സ്ഫോടനം: തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് പരിക്ക്

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് പുല്ലുവെട്ടുന്നതിനിടയിലുണ്ടായ സ്ഫോടനത്തിൽ സ്ത്രീക്ക് പരിക്ക്. തൊഴിലുറപ്പ് തൊഴിലാളിയായ  പാലപ്പുറം എസ് ആർ കെ നഗർ സ്വദേശിനി ബിന്ദുവിനാണ് പരിക്കേറ്റത്. സ്ഫോടനത്തിൽ കൈയ്ക്ക് പരിക്കേറ്റ ഇവരെ ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അങ്കണവാടിയിൽ മലിനജലം കണ്ടെത്തിയ സംഭവം: രണ്ടു ജീവനക്കാര്‍ക്ക് സസ്പെൻഷൻ

തൃശ്ശൂര്‍: പാഞ്ഞാൾ പഞ്ചായത്തിലെ വാഴാലിപ്പാടം  അംഗൻവാടിയിലെ കുടിവെള്ള ടാങ്കിൽ മാലിന്യം കണ്ടെത്തിയ സംഭവത്തിൽ രണ്ട് അങ്കണവാടി ജീവനക്കാരെ സസ്പെൻഡ‍് ചെയ്തു. സംഭവത്തിൽ   പാഞ്ഞാൾ ആരോഗ്യ വകുപ്പിൻ്റെയും, പാഞ്ഞാൾ ഗ്രാമ പഞ്ചായതിൻ്റെയും അന്വേഷണ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.അംഗൻവാടിയിലെ രണ്ട് ജീവനക്കാർ സംഭവത്തിൽ ഗുരുതര വീഴ്ച നടത്തി എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. അംഗൻവാടിയുടെ തത്കാലിക ചുമതല തൊട്ടടുത്തുള്ള അംഗൻവാടി ജീവനക്കാർക്ക് കൈമാറിയതായി വാർഡ്  മെമ്പർ പി.എം.മുസ്തഫ അറിയിച്ചു. 

ചേലക്കര പാഞ്ഞാൾ പഞ്ചായത്തിലെ തൊഴുപ്പാടം 28 -ാം നമ്പർ അംഗന്‍വാടിയിലെ കുടിവെള്ള ടാങ്കിൽ ആണ് ചത്ത എലിയെയും പുഴുക്കളെയും കണ്ടെത്തിയത്. അംഗന്‍വാടിയിലെ കുട്ടികൾക്ക് കുടിക്കാൻ ഈ വാട്ടർ ടാങ്കറിൽ നിന്നാണ് വെള്ളം എടുത്തിരുന്നത്. ഇവിടത്തെ കുട്ടികൾക്ക് വിട്ടുമാറാത്ത അസുഖം വന്നതോടെ ആണ് രക്ഷിതാക്കൾ പരിശോധിക്കാൻ തീരുമാനിച്ചത്.

സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി അംഗന്‍വാടിയിൽ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും രാവിലെ വന്നപ്പോഴാണ് കെട്ടിടത്തിന്‍റെ മുകളിൽ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്കിനുള്ളിൽ പരിശോധിച്ചത്. രക്ഷിതാക്കള്‍ ആരോഗ്യ വകുപ്പിനും പൊലീസിനും പരാതി നൽകി. തുടർന്ന് ആരോഗ്യ വകുപ്പിലെ ജീവനക്കാരും പരിശോധന നടത്തി.

അടുക്കളയിലെ വാട്ടർ പ്യൂരിഫിയറിന് ഉള്ളിൽ നിന്ന് ചത്ത പല്ലിയെയും കണ്ടെത്തി. വാട്ടർ ടാങ്ക് നീക്കം ചെയ്യാതെ കുട്ടികളെ ഇനി അംഗന്‍വാടിയിലേക്ക് വിടുകയിലെന്നാണ് രക്ഷിതാക്കളുടെ നിലപാട്. ടീച്ചർ ഉൾപ്പടെ രണ്ടുപേരാണ് അംഗന്‍വാടിയിലുണ്ടായിരുന്നത്. ആറ് കുട്ടികളാണ് ഇവിടെ വരുന്നത്. സംഭവത്തെ തുടര്‍ന്ന് അങ്കണവാടി അടച്ചിട്ടിരിക്കുകയായിരുന്നു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കേരളത്തിൽ ഭരണ വിരുദ്ധ വികാരം, 50 % ജനങ്ങൾക്ക് അതൃപ്തി' എൻഡിടിവി വോട്ട് വൈബ് സർവ്വേയിൽ 31 % വോട്ട് യുഡിഎഫിന്
കാനത്തിൽ ജമീലക്ക് അന്തിമോപചാരം അർപ്പിച്ച് നിയമസഭ; ഇന്ന് ചരമോപചാരം മാത്രം