Latest Videos

സർക്കാർ ആശുപത്രികളിൽ മരുന്ന് ഉറപ്പാക്കാൻ ഓൺലൈൻ മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി 

By Web TeamFirst Published Aug 22, 2022, 4:55 PM IST
Highlights

മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ഓണ്‍ലൈന്‍ സംവിധാനം ജീവനക്കാര്‍ ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി

തിരുവനന്തപുരം:  സർക്കാർ ആശുപത്രികളിലെ മരുന്ന് ലഭ്യത നിരീക്ഷിക്കാൻ ഓൺലൈൻ മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോ‍ർജ്. ആശുപത്രികളിലും ജില്ലകളിലും സംസ്ഥാനതലത്തിലും മോണിറ്ററിംഗ് സംവിധാനമുണ്ടാകും. മരുന്ന് സംഭരണത്തിനും വിതരണത്തിനും ശാസ്ത്രീയ സംവിധാനം ഉണ്ടാക്കുംഅതത് ആശുപത്രികളിലെ ആവശ്യകതയും ഉണ്ടായേക്കാവുന്ന വര്‍ധനവും കണക്കാക്കിയാകണം മരുന്നിനുള്ള ഇന്‍ഡന്റ് തയ്യാറാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. 

മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ (KMSCL) ഓണ്‍ലൈന്‍ സംവിധാനം ജീവനക്കാര്‍ ഉപയോഗപ്പെടുത്തണം. പ്രത്യേകമായുള്ള സോഫ്റ്റ്‍വെയറിലൂടെ മരുന്നുകളുടെ റിയല്‍ ടൈം ഡേറ്റ ലഭ്യമാകും. എല്ലാ ആശുപത്രികളും കൃത്യമായി അതത് ദിവസം തന്നെ മരുന്നുകളുടെ വിതരണം സംബന്ധിച്ച് ഡേറ്റ അപ്‌ഡേറ്റ് ചെയ്യണമെന്നും മന്ത്രി നിർദേശിച്ചു. ഇതിന് ജീവനക്കാരെ സജ്ജമാക്കണം. ഇതിലൂടെ ആശുപത്രിയിലെ മരുന്നിന്റെ സ്‌റ്റോക്ക് അറിയാനും, കുറയുന്നതനുസരിച്ച് ലഭ്യമാക്കാനും സാധിക്കുമെന്നും വീണ ജോ‍ർജ് പറഞ്ഞു.

ഓരോ ആശുപത്രിയും കൃത്യമായി അവലോകനം നടത്തി വേണം ഇന്‍ഡന്റ് തയ്യാറാക്കേണ്ടത്. സമയബന്ധിതമായി ഇക്കാര്യം കെഎംഎസ്‍സിഎല്ലിനെ അറിയിക്കണം.  മരുന്നിന്റെ അളവ് നിശ്ചിത ശതമാനത്തിലും കുറഞ്ഞാൽ ആശയവിനിമയം നടത്തണം, മരുന്നുറപ്പാക്കണം.  ഏകോപനമുറപ്പാക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലും  ഒരാളെ നിയോഗിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 
 

കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിന് 20 വാച്ച്മാൻ തസ്തിക: മന്ത്രി വീണാ ജോർജ്

കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് 20 വാച്ച്മാൻ തസ്തികകൾ സൃഷ്ടിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മാനസികാരോഗ്യ കേന്ദ്രത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തസ്തികകൾ. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് 2 ക്ലാർക്ക്, 4 ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് രണ്ട്, 3 കുക്ക് എന്നീ തസ്തികകൾ അടുത്തിടെ സൃഷ്ടിച്ചിരുന്നു. എത്രയും വേഗം നടപടിക്രമങ്ങൾ പാലിച്ച് ഇവരെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

click me!