തൊഴിലുറപ്പ് തൊഴിലാളിയുടെ മരണത്തിൽ കുടുംബത്തിന് 2 ലക്ഷം രൂപ എക്സ്ഗ്രേഷ്യ അനുവദിക്കാൻ നടപടി സ്വീകരിക്കണം : ഓംബുഡ്സ്മാൻ

Published : Oct 30, 2026, 01:32 PM IST
MGNREGA  worker

Synopsis

പാലക്കാട് പുതുശ്ശേരിയിൽ തൊഴിലിടത്തിൽ കുഴഞ്ഞുവീണു മരണപ്പെട്ട തൊഴിലുറപ്പ് തൊഴിലാളി ബാലന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ എക്സ്ഗ്രേഷ്യ അനുവദിക്കാൻ ഓംബുഡ്സ്മാൻ നിർദ്ദേശിച്ചു. ഓംബുഡ്സ്മാൻ സത്യനാഥൻ എം മരണപ്പെട്ടയാളുടെ വീട് സന്ദർശിച്ച് കുടുംബത്തിന്റെ സാഹചര്യങ്ങൾ നേരിട്ട് മനസ്സിലാക്കി.

പാലക്കാട്:  തൊഴിലിടത്തിൽ വെച്ച് മരണപ്പെട്ട തൊഴിലുറപ്പ് തൊഴിലാളിയുടെ കുടുംബത്തിന് 2 ലക്ഷം രൂപ എക്സ്ഗ്രേഷ്യ അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഓംബുഡ്സ്മാൻ നി‍ര്‍ദ്ദേശം. പാലക്കാട് പുതുശ്ശേരി സ്വദേശിയായ ബാലൻ എന്നയാളാണ് മരണപ്പെട്ടത്. ഒക്ടോബർ 21-ന് ഉച്ചയ്ക്ക് 12 മണിയോടെ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തി സ്ഥലത്ത് ജോലി ചെയ്തുകൊണ്ടിരിക്കെ ബാലന് നെഞ്ചുവേദന അനുഭവപ്പെടുകയും തലകറങ്ങി കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. ബാലന്റെ വീട് തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ സത്യനാഥൻ എം സന്ദർശിച്ചു. മരണപ്പെട്ട തൊഴിലാളിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് കുടുംബത്തിന്റെ സാഹചര്യങ്ങൾ നേരിട്ട് മനസ്സിലാക്കിയ ഓംബുഡ്സ്മാൻ, തൊഴിലുറപ്പ് പദ്ധതി പ്രകാരം അർഹമായ 2,00,000 രൂപയുടെ എക്സ്ഗ്രേഷ്യ ധനസഹായം അനുവദിക്കുന്നതിനാവശ്യമായ നടപടികൾ അനാവശ്യ കാലതാമസം കൂടാതെ പൂർത്തീകരിക്കാൻ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യാത്രക്കാർക്ക് ആശ്വാസ വാർത്ത; കൊല്ലം - കോട്ടയം മെമു ട്രെയിൻ സർവീസ് എറണാകുളത്തേക്ക് നീട്ടി
'ആ പിണറായിക്കാലമല്ല കേരളത്തിൽ, വിരട്ടലിന് മുന്നിൽ വിറയ്ക്കില്ല'; എസ്എഫ്ഐ പ്രതിഷേധത്തിനെതിരെ മന്ത്രി റോജി എം ജോൺ