
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയവും ക്ലബും നവീകരിക്കും. 15 ദിവസത്തികം നവീകരണം പൂർത്തിയാക്കുമെന്ന് നടത്തിപ്പ് ചുമതലയുള്ള കമ്പനി ഐ എൽ ആന്റ് എഫ് എസ് . വെള്ളിയാഴ്ച മുതൽ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും ഐ എൽ ആന്റ് എഫ് എസ് അറിയിച്ചു. നവീകരണമില്ലാതെ ഗ്രീൻ ഫിൽഡ് നശിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു
പുല്ല് വളർന്ന് കാട് കയറിയ അവസ്ഥയിലാണ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയമിപ്പോൾ. നടത്തിപ്പിനുള്ള കമ്പനി നടപടിയൊന്നും എടുക്കാതായതോടെ സർക്കാർ കോടികൾ മുടക്കി നവീകരിക്കേണ്ട അവസ്ഥയിലായിരുന്നു. കരാർ മാനദണ്ഡങ്ങള്‍ ലംഘിച്ച കമ്പനിയിൽ നിന്നും സ്റ്റേഡിയവും അനുബന്ധം സ്ഥാപനങ്ങളും തിരിച്ചുപിടിക്കണമെങ്കിൽ 350 കോടിയുടെ ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ടിയിരുന്നു. ഐ എൽ ആന്റ് എഫ് എസ് നവീകരണം ഏറ്റെടുത്തോടെ പ്രതിസന്ധി മാറിയിട്ടുണ്ട്.
ഗ്രീൻഫീൽഡ് നിർമ്മിച്ചത് ഐ എൽ ആന്റ് എഫ് എസ് കമ്പനിയാണ്. കേരള സവ്വകലാശാലയുടെ ഭൂമി 15 വർഷത്തേക്ക് പാട്ടത്തിനെടുത്താണ് ബി ഓ ടി വ്യവസ്ഥയിൽ സർക്കാർ കൈമാറിയത്. സ്റ്റേഡിയം കൂടാതെ ക്ലബ്, ഹോട്ടൽ, കണ്‍വെൻഷൻ സെൻറർ എന്നിവയിൽ നിന്നുളള വരുമാനം ഈ കാലയളവിനുള്ളിൽ കമ്പനിക്കെടുക്കാം. സർക്കാർ 15 വർഷത്തിനുള്ള വാർഷിക ഗഡുക്കളായി 160 കോടി നൽകണമെന്നാണ് വ്യവസ്ഥ. ഗ്രീൻഫീൽഡിൻറെ പൂർണമായി പരിപാലനവും കരാർ കമ്പനിക്കാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam