LIVE NOW
Published : Aug 30, 2026, 06:19 AM ISTUpdated : Aug 30, 2026, 08:18 AM IST

ചേന്തി അനിലിനെ കസ്റ്റഡിയിൽ വേണ്ടെന്ന് പൊലീസ്, വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കും, കോടതിയിൽ മൃദുസമീപനവുമായി സർക്കാർ

Summary

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട 31 അംഗ മലയാളി സംഘം നാട്ടിലെത്തി. കൊച്ചിയിൽ നിന്നുള്ള ട്രാവൽ പാക്കേജിൽ നേപ്പാളിലേക്ക് പോയ യാത്രക്കാരാണ് ഇന്ന് പുലർച്ചെ സുരക്ഷിതരായി നെടുമ്പാശ്ശേരിൽ എത്തിയത്. ദുരന്തം നേരിൽ കണ്ടതിന്റെ നടുക്കത്തിലും, ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടത്തിന്റെ ആശ്വാസത്തിലാണ് ഇവർ. കണ്ണൂർ സ്വദേശികളുടെ സംഘവും ഇന്ന് ഉച്ചയോടെ നാട്ടിൽ എത്തും. 

chenthi anil

08:18 AM (IST) Aug 30

ചേന്തി അനിലിനെ കസ്റ്റഡിയിൽ വേണ്ടെന്ന് പൊലീസ്, വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കും, കോടതിയിൽ മൃദുസമീപനവുമായി സർക്കാർ

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസിൽ പ്രതിയായ ചേന്തി അനിലിനെ കസ്റ്റഡിയിൽ വേണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കുമെങ്കിലും, കോടതിയിൽ സർക്കാർ അഭിഭാഷകൻ മൃദുസമീപനം സ്വീകരിച്ചത് കേസിൽ നിർണായകമാവുകയാണ്.
Read Full Story

08:01 AM (IST) Aug 30

'നിയമവിരുദ്ധ കടന്നുകയറ്റവും ലഹരിമരുന്ന് കടത്തും'; അസമിൽ കാണാതായ യുവാവ് ബംഗ്ലാദേശ് ബോർഡർ ഗാർഡ് കസ്റ്റഡിയിൽ

കാണാതായ അസം സ്വദേശി നിയമവിരുദ്ധ കടന്നുകയറ്റത്തിനും ലഹരിമരുന്ന് കടത്തിനും ബംഗ്ലാദേശിൽ കസ്റ്റഡിയിൽ

Read Full Story

07:41 AM (IST) Aug 30

ഓണമാഘോഷിക്കാൻ നാട്ടിലെത്തി, അവസാനിച്ചത് ദുരന്തത്തിൽ; കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്

ജനവാസ മേഖലയില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിന്‍റെ ഞെട്ടല്‍ മാറാതെ നാട്

Read Full Story

06:58 AM (IST) Aug 30

നേപ്പാൾ മിന്നൽ പ്രളയം - മരണസംഖ്യ 688 ആയി ഉയർന്നു, കാണാതായ ഏഴ് മലയാളികളെക്കുറിച്ച് വിവരമില്ല

നേപ്പാൾ ആവശ്യപ്പെടുന്നത് അനുസരിച്ച് എല്ലാ സഹായത്തിനും തയ്യാറാണെന്ന് ഇന്ത്യ ആവർത്തിച്ചു. ഇനിയും കണ്ടെത്താനുള്ള ഏഴ് മലയാളികളെ കുറിച്ചും പുതിയ വിവരങ്ങളില്ല.

Read Full Story

06:43 AM (IST) Aug 30

മോദിയുടെ മധ്യേഷ്യൻ സന്ദർശനം തുടരുന്നു; ഇന്ന് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യേഷ്യൻ സന്ദർശനം തുടരുന്നു. ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, ഷാങ്ഹായി സഹകരണ ഉച്ചക്കോടിക്കായി അദ്ദേഹം കിർഗിസ്ഥാനിലേക്ക് തിരിക്കും. ഭീകരവാദം, ഉഭയകക്ഷി ബന്ധങ്ങൾ എന്നിവ സന്ദർശനത്തിൽ പ്രധാന ചർച്ചാവിഷയമാകും.
Read Full Story

More Trending News