വഴി തടസപ്പെടുത്തരുതെന്ന് ലോഡ്ജ് മാനേജര്‍, രാത്രിയായപ്പോഴേക്കും ഒരു സംഘം യുവാക്കളെത്തി അക്രമം അഴിച്ചുവിട്ടു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Published : Sep 12, 2025, 09:16 PM IST
Kerala Police Vehicle Image

Synopsis

പാലക്കാട് ഒലവക്കോട്ടെ ലോഡ്ജില്‍ യുവാക്കളുടെ ആക്രമണം. റെയിൽവേ സ്റ്റേഷന് സമീപത്തെ സിറ്റി ഹാൾട്ട് ലോഡ്ജിലാണ് യുവാക്കൾ ആക്രമം നടത്തിയത്. ലോഡ്ജിലെ ജീവനക്കാനെ യുവാക്കൾ മർദ്ദിച്ചു

പാലക്കാട്: പാലക്കാട് ഒലവക്കോട്ടെ ലോഡ്ജില്‍ യുവാക്കളുടെ ആക്രമണം. റെയിൽവേ സ്റ്റേഷന് സമീപത്തെ സിറ്റി ഹാൾട്ട് ലോഡ്ജിലാണ് യുവാക്കൾ ആക്രമം നടത്തിയത്. ലോഡ്ജിലെ ജീവനക്കാനെ യുവാക്കൾ മർദ്ദിച്ചു. ലോഡ്ജിലെ റിസപ്ഷനിൽ കയറിയും ഇവര്‍ അതിക്രമം നടത്തി. ലോഡ്ജിലേക്കുഉള്ള വഴി തടസപ്പെടുത്തി വാഹനങ്ങൾ നിർത്തരുതെന്ന് പറഞ്ഞതിനാണ് ആക്രമണം നടത്തിയത്. ഇന്ന് ഉച്ചയ്ക്കാണ് വാഹനങ്ങൾ നിർത്തരുതെന്ന് ലോഡ്ജ് മാനേജർ പറഞ്ഞത്. രാത്രിയോടെ കൂടുതൽ ആളുകളുമായി എത്തി യുവാക്കൾ അക്രമം അഴിച്ച് വിടുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം