ക്രൈസ്തവ വിഭാഗം ബിജെപിയോട് അടുക്കുന്നത് തടയണം: സിപിഎം കോട്ടയം സമ്മേളനത്തിൽ നിർദേശവുമായി എസ്.ആർ.പി

Published : Jan 14, 2022, 08:46 PM ISTUpdated : Jan 14, 2022, 08:49 PM IST
ക്രൈസ്തവ വിഭാഗം ബിജെപിയോട് അടുക്കുന്നത് തടയണം: സിപിഎം കോട്ടയം സമ്മേളനത്തിൽ നിർദേശവുമായി എസ്.ആർ.പി

Synopsis

ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഇടതുജനാധിപത്യ മുന്നണിയിലേക്ക് അടുപ്പിക്കാൻ കേരള കോൺ​ഗ്രസിൻ്റെ വരവിന് സാധിച്ചുവെന്നും എന്നാൽ സിപിഎമ്മിൽ നിന്നും ഇപ്പോഴും ന്യൂനപക്ഷങ്ങൾ അകന്നു തന്നെ നിൽക്കുകയാണെന്നും എസ്.ആ‍ർ.പി പറഞ്ഞു.

കോട്ടയം: ജില്ലയിൽ ബിജെപിക്കുണ്ടായ വളർച്ച ഗൗരവത്തോടെ കാണണമെന്ന മുന്നറിയിപ്പുമായി സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം എസ്.രാമചന്ദ്രൻപിള്ള. കോട്ടയം സമ്മേളനത്തിലെ ഉദ്​ഘാടന പ്രസം​ഗത്തിന് ശേഷം വീണ്ടും സംസാരിച്ചപ്പോൾ ആണ് ബിജെപിയുടെ വളർച്ചയെക്കുറിച്ച് എസ്ആ‍ർപി പരാമർശിച്ചത്. 

ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഇടതുജനാധിപത്യ മുന്നണിയിലേക്ക് അടുപ്പിക്കാൻ കേരള കോൺ​ഗ്രസിൻ്റെ വരവിന് സാധിച്ചുവെന്നും എന്നാൽ സിപിഎമ്മിൽ നിന്നും ഇപ്പോഴും ന്യൂനപക്ഷങ്ങൾ അകന്നു തന്നെ നിൽക്കുകയാണെന്നും എസ്.ആ‍ർ.പി പറഞ്ഞു. ഇതേ സമയം മറുവശത്ത് ക്രൈസ്തവ ന്യൂനപക്ഷങ്ങൾ ബിജെപിയോട് അടുക്കുന്ന സ്ഥിതിയുണ്ട്. ഇതു തടയാനുള്ള പ്രവ‍ർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം നി‍ർദേശിച്ചു. 

അതേസമയം മറ്റു ജില്ലാ സമ്മേളനങ്ങളിൽ എന്ന പോലെ കോട്ടയം സമ്മേളനത്തിലും പൊലീസിനെതിരെ അതിരൂക്ഷ വിമ‍ർശനം ആണ് പ്രതിനിധികളിൽ നിന്നുമുണ്ടായത്. ഒരോ ദിവസവും കേരള പൊലീസ് സ‍ർക്കാരിന് നാണക്കേടുണ്ടാക്കുകയാണെന്ന് സമ്മേളനത്തിൽ വിമ‍ർശനം ഉയർന്നു. വാഴൂർ, കാഞ്ഞിരപ്പള്ളി ഏരിയകളിൽ നിന്നുള്ള പ്രതിനിധികളാണ് ഈ  വിമർശനം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, എളമരം കരീം, പി.കെ.ശ്രീമതി, എം സി ജോസഫൈൻ, സംസ്ഥാന നേതൃത്വത്തിൽ നിന്ന് എം എം മണി എന്നിവർ മുഴുവൻ സമയവും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവല്ല സ്പാ കൂട്ട ബലാത്സംഗക്കേസ്; ഏഴാം പ്രതിയും അറസ്റ്റിൽ, പിടികൂടിയത് ചങ്ങനാശേരിയിൽ നിന്ന്
വിവാദങ്ങളില്‍ നിന്ന് തലയൂരാൻ ദേവസ്വം ബോര്‍ഡ് നീക്കം; 17 ന് നിർണായകം യോഗം, ഊരാളുങ്കലിനോട് തുക കുറയ്ക്കാന്‍ ബോർഡ് ആവശ്യപ്പെടും