
കൊച്ചി: സംസ്ഥാന വ്യാപകമായി റസ്റ്റോറന്റുകളിൽ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ പരിശോധന. "ഓപ്പറേഷൻ ഹണിഡ്യൂക്സ് " എന്ന പേരിലാണ് സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഇന്റലിജൻസ് & എൻഫോഴ്‌സ്‌മെന്റ് വിഭാഗം സംയുക്തമായി പരിശോധന നടത്തുന്നത്. ഇന്ന് വൈകുന്നേരം 6 മണിക്ക് തുടങ്ങിയ പരിശോധന രാത്രി വൈകിയും തുടരുകയാണ്. നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള വ്യാപകമായ പരാതികള്‍ക്ക് പിന്നാലെയാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് ഓപ്പറേഷന്‍ ഹണി ഡ്യൂക്‌സ് എന്ന പേരില്‍ മിന്നല്‍ പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജിഎസ്ടി വകുപ്പ് അറിയിച്ചു.