ചെലവുകൾക്ക് ബജറ്റിന് പുറത്ത് നിന്ന് തുക കണ്ടെത്തേണ്ട സാഹചര്യം, ജിഎസ്ടി കുടിശ്ശിക ലഭിച്ചു -കെ.എൻ. ബാലഗോപാൽ

Published : Feb 27, 2023, 10:28 AM ISTUpdated : Feb 27, 2023, 10:55 AM IST
ചെലവുകൾക്ക് ബജറ്റിന് പുറത്ത് നിന്ന് തുക കണ്ടെത്തേണ്ട സാഹചര്യം, ജിഎസ്ടി കുടിശ്ശിക ലഭിച്ചു -കെ.എൻ. ബാലഗോപാൽ

Synopsis

ജിഎസ്ടി നഷ്ടപരിഹാരം അഞ്ച് വർഷം കൂടി നീട്ടണം. ആ ആവശ്യത്തിൽ സർക്കാർ ഉറച്ച് നിൽക്കുകയാണെന്നും കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്ക് ബജറ്റിന് പുറത്ത് നിന്ന് തുക കണ്ടെത്തേണ്ട സാഹചര്യം തുടരുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ജിഎസ്ടി കുടിശിക ബാക്കി 750 കോടിയും കഴിഞ്ഞ ദിവസം അക്കൗണ്ടിലെത്തി. നഷ്ടപരിഹാരം അഞ്ച് വർഷം കൂടി നീട്ടണമെന്ന ആവശ്യത്തിൽ സർക്കാർ ഉറച്ച് നിൽക്കുകയാണെന്നും കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു

ഡിസംബർ മാസത്തെ പെൻഷൻ വിതരണം തുടങ്ങിയിട്ടുണ്ട്. ക്ഷേമ പെൻഷൻ മുടക്കമില്ലാതെ നൽകും.  16 ക്ഷേമനിധി ബോർഡുകളിലെ പെൻഷനും വിതരണം ചെയ്യാൻ നടപടി തുടങ്ങി. ആശ്വാസകിരണം പദ്ധതിക്ക് മുടക്കം വരില്ല. പണം അനുവദിക്കാത്തത് കൊണ്ട് പ്രശ്നമാകില്ല. കരാരുകാരുടെ കുടിശിക തീർക്കാൻ നടപടി എടുത്ത് വരുന്നു. 10 ലക്ഷത്തിൽ കൂടുതൽ ബില്ല് മാറാൻ അനുമതി വേണമെന്നുള്ള തീരുമാനം കരാറുകാരെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യം ഇല്ലെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു

സംസ്ഥാനങ്ങൾക്ക് ലഭിക്കുക 16,982 കോടി; ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക ഇന്ന് നൽകും

PREV
Read more Articles on
click me!

Recommended Stories

രാഷ്‌ട്രീയാവേശം അലതല്ലിയ തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനമടക്കം 7 ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചാരണം, 36630 സ്ഥാനാർഥികൾ ജനവിധി തേടുന്നു; നാളെ വിധിയെഴുത്ത്
നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം