മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍റെ 'രക്ഷാപ്രവർത്തനം'; അടിയന്തരപ്രമേയ നോട്ടീസ് തള്ളി, പ്രതിപക്ഷം ഇറങ്ങിപ്പോയി

Published : Feb 15, 2024, 10:33 AM ISTUpdated : Feb 15, 2024, 10:57 AM IST
മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍റെ 'രക്ഷാപ്രവർത്തനം'; അടിയന്തരപ്രമേയ നോട്ടീസ് തള്ളി, പ്രതിപക്ഷം ഇറങ്ങിപ്പോയി

Synopsis

ആലപ്പുഴയില്‍ യൂത്ത്കോൺ​ഗ്രസ് പ്രവർത്തകരെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ​ഗൺമാനെതിരെ കോടതി ഇടപെടലിനെ തുടർന്ന്  കേസെടുത്തിട്ടും , അന്വേഷണം അട്ടിമറിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആക്ഷേപം

തിരുവനന്തപുരം:ആലപ്പുഴിൽ നവകരേള യാത്രക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാന്‍ മർദ്ദിച്ച സംഭവത്തിൽ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതി പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ വാക്കൌട്ട് നടത്തി. കോടതി ഇടപെടലിനെ തുടർന്ന് പൊലീസ് കേസെടുത്തിട്ടും, അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ചാണ് പ്രതിപക്ഷം  അടിയന്തരപ്രമേയനോട്ടീസ് നൽകിത്. സമീപ കാലത്ത് നടന്ന സംഭവം അല്ലെന്നും വിഷയം കോടതി പരിഗണനയിൽ ആണെന്നും വ്യക്തമാക്കിയാണ്  സ്പീക്കർ നോട്ടീസ് തള്ളിയത്.

ഇതോടെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല. ഒടുവിൽ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. നവകേരളയാത്ര  ആലപ്പുഴയിലെത്തിയപ്പോള്‍ മുഖ്യമന്ത്രി സഞ്ചരിച്ച ബസ്സിന് നേരെ കരിങ്കൊടി കാണിച്ച് പിൻമാറിയ  യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവൽ കുര്യാക്കോസ്, കെ എ സ് യു ജില്ലാ പ്രസിഡൻ്റ് എഡി തോമസ് എന്നിവരെ പിന്നിലെ വന്ന വാഹനത്തിൽ നിന്നും ഗണ്‍മാൻ അനിലും എസ്കോർട്ടിലെ പൊലിസുകാരൻ സന്ദീപും മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു.കോടതി നിര്‍ദേശ പ്രകാരം കേസെടുത്ത്, ചോദ്യം ചെയ്യാൻ ഹാജരകണമെന്ന്  പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇരുവരും ഹാജരായില്ല. അനിൽകുമാറിനും എസ്.സന്ദീപിനും പുറമേ കണ്ടാലറിയാവുന്ന മറ്റ്  മൂന്ന് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്.

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതി, ഭക്ഷണം ബസിനുള്ളിലെത്തും; ചിക്കിങ്ങുമായി കൈകോര്‍ത്ത് കെഎസ്ആര്‍ടിസി
തിരുവനന്തപുരത്തെ അമ്മയുടെയും മകളുടെയും മരണം; യുവതിയുടെ ഭര്‍ത്താവ് മുംബൈയിൽ പിടിയിൽ