
തൃശ്ശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതല്‍ കോവിഡ് മാനദണ്ഡം പാലിച്ച് വിവാഹങ്ങൾക്ക് അനുമതി. രാവിലെ അഞ്ച് മണി മുതൽ ഉച്ചയ്ക്ക് 12:30 വരെ കിഴക്കേ നടപന്തലിലെ വിവാഹമണ്ഡപങ്ങളിൽ വെച്ച് ചടങ്ങ് നടത്താം. ഒരുവിവാഹ ചടങ്ങില്‍ വധൂവരന്മാരും ക്യാമറാമാൻമാരുമടക്കം 12 ൽ കൂടുതൽ പേരെ പങ്കെടുപ്പിക്കില്ല.
ഒരു ദിവസം 40 വിവാഹങ്ങൾക്ക് മാത്രമാണ് അനുമതിയെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാൻ അഡ്വ കെ.ബി.മോഹൻദാസ് അറിയിച്ചു. നേരിട്ടും ഓണ്‍ലൈനായും വിവാഹം ബുക്ക് ചെയ്യാമെന്ന് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam