ഗുരുവായൂർ ക്ഷേതത്തിൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനം; വെർച്ചൽ ക്യൂ വഴി 3000 പേരെ അനുവദിക്കും

By Web TeamFirst Published Dec 22, 2020, 2:27 PM IST
Highlights

പ്രദേശത്തെ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്ന് നീക്കിയതിനെ തുടർന്നാണ് തീരുമാനം. കളക്ടറുടെ തീരുമാനം വന്നാലുടൻ പ്രവേശന തീയതി തീരുമാനിക്കും.

തൃശ്ശൂർ: ഗുരുവായൂർ ക്ഷേതത്തിൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനം. വെർച്ചൽ ക്യൂ വഴി 3000 പേരെ അനുവദിക്കും. ചോറൂണ് ഒഴികെ മറ്റ് വഴിപാടുകൾ നടത്താനും അനുമതിയുണ്ട്. പ്രദേശത്തെ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്ന് നീക്കിയതിനെ തുടർന്നാണ് തീരുമാനം. കളക്ടറുടെ തീരുമാനം വന്നാലുടൻ പ്രവേശന തീയതി തീരുമാനിക്കും.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 12 മുതലാണ് ഭക്തര്‍ക്ക് ദര്‍ശനത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഭക്തര്‍ക്ക് വിലക്കുണ്ടെങ്കിലും പൂജകള്‍ മുടക്കമില്ലാതെ നടന്നിരുന്നു. ഈ മാസം 1 മുതലാണ് ഭക്തര്‍ക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിച്ചത്. എന്നാല്‍ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 4 ദിവസത്തിനകം അത് നിര്‍ത്തിവെച്ചിരുന്നു.
 

click me!