ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നുമുതൽ ഭക്തരെ പ്രവേശിപ്പിക്കും; ആറന്മുളയിൽ അഷ്ടമിരോഹിണി വള്ളസദ്യ

Published : Sep 10, 2020, 08:08 AM IST
ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നുമുതൽ ഭക്തരെ പ്രവേശിപ്പിക്കും; ആറന്മുളയിൽ അഷ്ടമിരോഹിണി വള്ളസദ്യ

Synopsis

ആറന്മുളയിൽ ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് അഷ്ടമിരോഹിണി വള്ളസദ്യ നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ ചടങ്ങുകൾ മാത്രമാണ് നടക്കുക. ചടങ്ങുകളിലേക്ക് ഭക്ത‍ക്ക് പ്രവേശനം ഇല്ല.

തൃശ്ശൂർ: ഇന്ന് ശ്രീകൃഷ്ണ ജയന്തി. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നുമുതൽ ഭക്തരെ പ്രവേശിപ്പിക്കും. ഓൺലൈനായി ബുക്ക് ചെയ്യുന്ന ആയിരം പേർക്കാണ് ദിവസേന ദർശനം അനുവദിക്കുക. നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനമില്ല. കൃഷ്ണനാട്ടം, തുലാഭാരം തുടങ്ങിയ വഴിപാടുകൾക്ക് ഇന്നുമുതൽ തുടക്കമാകും. കൊവിഡ് പ്രോട്ടോക്കോളിനെ തുടർന്ന് അഷ്ടമി രോഹിണി ദിനത്തിലെ ശോഭയാത്ര
ഒഴിവാക്കിയിട്ടുണ്ട്.

ആറന്മുളയിൽ ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് അഷ്ടമിരോഹിണി വള്ളസദ്യ നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ ചടങ്ങുകൾ മാത്രമാണ് നടക്കുക. ചടങ്ങുകളിലേക്ക് ഭക്ത‍ക്ക് പ്രവേശനം ഇല്ല. ആകെ 32 പേർ‍ക്ക് മാത്രമാണ് സമൂഹ വള്ളസദ്യയിൽ പ്രവേശനം. ഇതിൽ 24 പേരും പള്ളിയോടത്തിൽ വരുന്നവരാണ്. ബാക്കിയുള്ളവർ ദേവസ്വം ബോർഡ് ഭാരവാഹികളും പള്ളിയോട സേവ സംഘം ഭാരവാഹികളുമാണ്. ളാക ഇടയാറൻമുള പള്ളിയോടത്തിൽ മധ്യമേഖലയിൽ നിന്നുള്ള കരക്കാരാണ് സമൂഹ വള്ളസദ്യയിൽ പങ്കെടുക്കുക. പതിവിന് വിപരീതമായി ക്ഷേത്ര പരിസരത്തിന് പുറത്താണ് വള്ളസദ്യ നടക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ
ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആന എഴുന്നള്ളിപ്പ്: കര്‍ശന നിര്‍ദേശങ്ങള്‍ നിലവില്‍ വന്നു