
തൃശ്ശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നളളപ്പിന് എത്തിച്ച ആന ഇടഞ്ഞു. ക്ഷേത്രത്തിൽ ഇന്നലെ രാത്രി ശീവേലി എഴുന്നള്ളിപ്പ് കഴിഞ്ഞ് പുറത്തിറങ്ങിയ കൊമ്പൻ ബൽറാം ആണ് ഇടഞ്ഞത്.
അത്താഴ ശീവേലി കഴിഞ്ഞു രാത്രി പത്തുമണിയോടെ ക്ഷേത്ര മതിൽ കെട്ടിന് പുറത്ത് എത്തിയ കൊമ്പൻ, പാപ്പാൻസുരേഷിനെ ആനപ്പുറത്ത് നിന്ന് കുടഞ്ഞിട്ട് അക്രമിക്കാൻ ശ്രമിച്ചു. മറ്റു പാപ്പാന്മാർ സുരേഷിനെ വലിച്ചു നീക്കിയതിനാൽ അപകടം ഒന്നും സംഭവിച്ചില്ല. പാപ്പാന്മാരുടെ ഇരിപ്പിടത്തിനായി നിർമിച്ച താൽക്കാലിക ഷെഡ് ആന തകർത്തു, അവിടെയുണ്ടായിരുന്ന മരങ്ങളും ആന കുത്തി മറിച്ചിട്ടു. ഒരു മണിക്കൂറിനുള്ളിൽ കാച്ചർ ബെൽറ്റ് ഉപയോഗിച്ചു പാപ്പാന്മാർ ആനയെ വരുതിയിലാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam