തളിപ്പറമ്പ് കുറ്റിക്കോലിൽ ലീഗ് ഓഫീസിന് തീയിട്ടു

Published : Jul 03, 2022, 09:17 AM IST
തളിപ്പറമ്പ് കുറ്റിക്കോലിൽ ലീഗ് ഓഫീസിന് തീയിട്ടു

Synopsis

ഇന്നലെ രാത്രി മഹല്ല് കമ്മിറ്റി സെക്രട്ടറി യാത്ര ചെയ്ത കാ‍ർ  മുഖം മൂടി സംഘം ആക്രമിച്ചു.  ഇതിന് പിന്നാലെയാണ് ലീഗ് ഓഫീസിന് തീവച്ചത്

കണ്ണൂർ: തളിപ്പറമ്പ് കുറ്റിക്കോലിൽ മുസ്ലിം ലീഗ് ഓഫീസ് തീവച്ച് നശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. കുറ്റിക്കോൽ സിഎച്ച് സെന്ററിനാണ് തീയിട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ലീഗ്-സിപിഎം തർക്കം നിലനിന്നിരുന്നു. മുസ്ലിം ലീഗും സിപിഎം നേതൃത്വം നൽകുന്ന മഹല്ല് കമ്മിറ്റിയും തമ്മിലായിരുന്നു തർക്കം. തളിപ്പറമ്പ് ജുമാ മസ്‍ജിദിൽ വഖഫ് ബോർഡ് നടത്തിയ പരിശോധനയെയും ഓഡിറ്റ് റിപ്പോർട്ടിനെയും ചൊല്ലിയായിരുന്നു തർക്കം. ഇന്നലെ രാത്രി മഹല്ല് കമ്മിറ്റി സെക്രട്ടറി യാത്ര ചെയ്ത കാ‍ർ  മുഖം മൂടി സംഘം ആക്രമിച്ചു.  ഇതിന് പിന്നാലെയാണ് ലീഗ് ഓഫീസിന് തീവച്ചത്. ഓഫീസ് പൂർണമായും കത്തി നശിച്ചു. തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി.

PREV
Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും