ഇരുപതിലധികം തവണ അപേക്ഷിച്ചു, ഭാഗ്യം കൈവന്നത് ഇത്തവണ, ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി നാരായണന്‍ നമ്പൂതിരി

Published : Mar 19, 2026, 08:21 AM IST
guruvayur temple melsanthi selection narayanan namboothiri cherpulassery

Synopsis

ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി പാലക്കാട് ചെര്‍പ്പുളപ്പേരി തെക്കുപറമ്പത്ത് മന ശ്രീനിലയത്തില്‍ നാരായണന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി പാലക്കാട് ചെര്‍പ്പുളപ്പേരി തെക്കുപറമ്പത്ത് മന ശ്രീനിലയത്തില്‍ നാരായണന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഇരുപതിലധികം തവണ അപേക്ഷിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് അവസരം ലഭിക്കുന്നത്. നിലവില്‍ പാലക്കാട് ഇല്ലിക്കോട്ടു കുറിശി ശിവക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. ഏപ്രില്‍ ഒന്നുമുതല്‍ ആറു മാസത്തേക്കാണ് കാലാവധി.ഇത്തവണ 49 അപേക്ഷകളാണ് പരിഗണിക്കപ്പെട്ടത്. കൂടിക്കാഴ്ചയില്‍ യോഗ്യത നേടിയ35 പേരുകള്‍ എഴുതി വെള്ളികൂടത്തിലിട്ട ശേഷം നിലവിലെ മേല്‍ശാന്തി മൂര്‍ത്തിയേടത്ത് മന സുധാകരന്‍ നമ്പൂതിരി നറുക്കെടുക്കുകയായിരുന്നു.

ഉച്ചപൂജ കഴിഞ്ഞ് നട തുറന്ന ശേഷമായിരുന്നു നറുക്കെടുപ്പ്. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ,തന്ത്രി കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ ഏ വി ഗോപിനാഥ്, ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി മനോജ്, കെ എസ് ബാലഗോപാല്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. നിയുക്ത മേല്‍ശാന്തി മാര്‍ച്ച് 31ന് രാത്രി സ്ഥാനമേല്‍ക്കും. അതിനു മുന്‍പ് 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരിക്കും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആറന്മുളയിൽ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകും; കോന്നി സീറ്റ് ബിഡിജെഎസിന് നൽകാൻ തീരുമാനം
പെരുമ്പാവൂരിൽ എൽദോസിന് നിരാശ; രണ്ടാംഘട്ട പട്ടികയിൽ സീറ്റില്ല, പകരം മനോജ് മൂത്തേടൻ സ്ഥാനാർഥിയാവും