ഗുരുവായൂർ ക്ഷേത്രദർശനത്തിന് സൗകര്യപ്രദമായ സ്ലോട്ട് ബുക്ക് ചെയ്യാം; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഓഗസ്റ്റ് 4 മുതൽ

Published : Jul 26, 2026, 04:04 PM IST
guruvayur temple

Synopsis

ഗുരുവായൂർ ക്ഷേത്രദർശനത്തിനായി ഓൺലൈൻ ബുക്കിങ് സംവിധാനം ആരംഭിക്കുന്നു. ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി സൗകര്യപ്രദമായ സ്ലോട്ടുകൾ ബുക്ക് ചെയ്ത് പ്രത്യേക ക്യൂവിലൂടെ ദർശനം നടത്താം.

തൃശൂർ : ഗുരുവായൂർ ക്ഷേത്രദർശനത്തിനായി ഇനി ഓൺലൈൻ ബുക്കിങ് . സൗകര്യപ്രദമായ സ്ലോട്ട് ബുക്ക് ചെയ്ത് ദര്‍ശനം നടത്തുന്നതിനുള്ള ഓണ്‍ലൈന്‍ സേവനം വരുന്നു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് ദർശനത്തിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്താൻ ഭരണ സമിതി തീരുമാനിച്ചത്. ഓഗസ്റ്റ് 4 മുതൽ ഇത് പ്രാബല്യത്തിൽ വരും.

പരീക്ഷണാടിസ്ഥാനത്തിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് ആദ്യം വെര്‍ച്വല്‍ ക്യൂ ബുക്കിങ് നടപ്പിലാക്കുക. ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്‌സെറ്റിൽ ഇതിനായി ബുക്ക് ചെയ്യാം. ബുക്കിംഗ് നടത്തിയതിന്റെ പകർപ്പ് ഡൗൺലോഡ് ചെയ്ത് ആധാർ കാർഡുമായി ക്ഷേത്രനടയിൽ എത്തി സെക്യൂരിറ്റി ജീവനക്കാരെ കാണിക്കണം. ഓൺലൈൻ ബുക്കിംഗ് സംവിധാനം ചെയ്തവർക്ക് പ്രത്യേക നിരയായി സംവിധാനം ഒരുക്കും. രാവിലെ ഏഴു മുതൽ 10 വരെയും ഉച്ചയ്ക്ക് 12 മുതൽ ഒന്നു വരെയും വൈകിട്ട് നാലു മുതൽ അഞ്ചു വരെയുമാണ് ഓൺലൈൻ വഴി ബുക്ക് ചെയ്തവർക്ക് ദർശന സമയം അനുവദിച്ചിരിക്കുന്നത്.

ഓരോ മണിക്കൂറിലും 300 പേർക്കാണ് ദർശനം. ഓരോ സ്ലോട്ടിലും ആറു പേർക്ക് വരെ ബുക്ക് ചെയ്യാം. ഈ സേവനം വഴി ദിവസവും 2400 പേർക്ക് ദർശനം നടത്താനാകുമെന്നാണ് പ്രതീക്ഷ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വ്യക്തിവൈരാഗ്യം കൊലപാതകത്തിൽ കലാശിച്ചു; പാൽക്കുളങ്ങരയിൽ യുവാവ് വെട്ടേറ്റു മരിച്ചു
ബഹളം കേട്ട് അച്ഛൻ വന്ന് കതകിൽ തട്ടിയതോടെ പ്രതി ഓടി, പതിനാറുകാരിയെ പീഡിപ്പിച്ച യുവാവിന് 20 വർഷം കഠിന തടവ്