ബഹളം കേട്ട് അച്ഛൻ വന്ന് കതകിൽ തട്ടിയതോടെ പ്രതി ഓടി, പതിനാറുകാരിയെ പീഡിപ്പിച്ച യുവാവിന് 20 വർഷം കഠിന തടവ്

Published : Jul 26, 2026, 03:47 PM IST
man gets 20 years rigorous imprisonment for assaulting minor in thiruvananthapuram

Synopsis

പതിനാറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിന തടവും 70,000 രൂപ പിഴയും ശിക്ഷ.

തിരുവനന്തപുരം: പതിനാറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിന തടവും 70,000 രൂപ പിഴയും ശിക്ഷ. പെരുമ്പഴുതൂർ സ്വദേശി കണ്ണൻ എന്ന അരുണിനെ (30)യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി വിനോദ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഏഴുമാസം അധിക തടവ് അനുഭവിക്കേണ്ടിവരും. 2023 ഏപ്രിൽ 18നായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയായിരുന്നു.

ബഹളം കേട്ട് കുട്ടിയുടെ അച്ഛൻ വന്ന് കതകിൽ തട്ടിയതോടെ പ്രതി സ്ഥലത്ത് നിന്ന് ഇറങ്ങി ഓടി. പിന്നീട് കുട്ടിയുടെ അച്ഛൻ പരാതി നൽകുകയായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി.ആർ പ്രമോദ് കോടതിയിൽ ഹാജരായി.17 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും 7 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. അന്നത്തെ കാഞ്ഞിരംകുളം ഇൻസ്പെക്ടറായിരുന്ന അജി ചന്ദ്രനാണ് കുറ്റപത്രം സമർപ്പിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഫീസടിച്ചിട്ടും അച്ചടിച്ച ആര്‍സി നല്‍കിയില്ല: എംവിഡിക്ക് കനത്ത പ്രഹരം, കൊണ്ടോട്ടി സ്വദേശിക്ക് നഷ്ടപരിഹാരം നല്‍കണം
പഞ്ചനക്ഷത്ര ഹോട്ടൽ ലോബിയിൽ തോർത്തുടുത്ത് ടാക്സി ഡ്രൈവർമാർ; അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നതിനെതിരെ പ്രതിഷേധം