​'ഗ്യാനേഷ് കുമാർ ഒന്നാന്തരം ക്രിമിനൽ, യൂദാസ്'; രൂക്ഷ വിമർശനവുമായി കെ.സി. വേണു​ഗോപാൽ

Published : Sep 26, 2026, 01:54 PM IST
KC Venugopal

Synopsis

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ രംഗത്തെത്തി. വോട്ട് തിരിമറി നടത്തിയ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നും ഇതിനെതിരെ ഇന്ത്യ മുന്നണി ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട്: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജ്യത്തെ ഒന്നാന്തരം ക്രിമിനലാണെന്നും, ഏറ്റവും വലിയ 'യൂദാസ്' ആണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേർന്നാണ് വോട്ട് തിരിമറി നടത്താൻ ഗ്യാനേഷ് കുമാറിനെ ഉപയോഗിച്ചതെന്നും കെ.സി. വേണു​ഗോപാൽ പറഞ്ഞു.

വോട്ടർ പട്ടികയുടെ നേരിട്ടുള്ള ആക്‌സസ് കൈയിൽ വെച്ചുകൊണ്ട് അടിസ്ഥാന ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ് കേന്ദ സർക്കാർ ചെയ്തത്. ​ഗ്യാനേഷ് കുമാർ രാജിവെച്ചാൽ മാത്രം പോരെന്നും അറസ്റ്റ് ചെയ്യുണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതിയെപ്പോലും സ്വാധീനിക്കാൻ ഇലക്ഷൻ കമ്മീഷൻ ശ്രമിക്കുന്നു. സുപ്രീം കോടതി ജഡ്ജിമാരുടെ ബന്ധുക്കളെ അഭിഭാഷകരാക്കുകയാണെന്നും വേണുഗോപാൽ വിമർശിച്ചു. ഇതിനെതിരെ ജനങ്ങളെയും മറ്റ് പ്രതിപക്ഷ പാർട്ടികളെയും അണിനിരത്തി ശക്തമായ പ്രതിരോധത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച കോൺഗ്രസും ചൊവ്വാഴ്ച 'ഇന്ത്യ' മുന്നണിയും യോഗം ചേരും. സിപിഎം അടക്കമുള്ള എല്ലാ പ്രതിപക്ഷ കക്ഷികളുമായും യോജിച്ച് തെരുവിൽ സമരം ശക്തമാക്കുമെന്ന് വേണുഗോപാൽ വ്യക്തമാക്കി.

ജനങ്ങളാണ് കോൺഗ്രസിന്റെ യജമാനന്മാരെന്നും ജനം പറയുന്ന തിരുത്തലുകൾ വരുത്താൻ താൻ അടക്കമുള്ളവർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം, മാസപ്പടി കേസിൽ സർക്കാർ പൂർണ്ണമായും നിയമോപദേശം തേടിയ ശേഷമാണ് തുടരന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വിമാനയാത്രയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കെ.സി. വേണു​ഗോപാൽ പ്രതികരിച്ചില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അകന്ന് കഴിയുകയായിരുന്ന ഭാര്യയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം, പ്രതി പിടിയിൽ
സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതി; യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ