അകന്ന് കഴിയുകയായിരുന്ന ഭാര്യയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം, പ്രതി പിടിയിൽ

Published : Sep 26, 2026, 01:45 PM IST
kollam woman attacked by husband while on way to work accused arrested

Synopsis

ഭാര്യയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്. അഞ്ചൽ സ്വദേശിനി അശ്വതി (36) യെയാണ് ഭർത്താവ് ഇടമൺ സ്വദേശി മനോജ് കൊലപ്പെടുത്താൻ ശ്രമിച്ചത്

കൊല്ലം: ഭാര്യയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്. അഞ്ചൽ സ്വദേശിനി അശ്വതി (36) യെയാണ് ഭർത്താവ് ഇടമൺ സ്വദേശി മനോജ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. അഞ്ച് മാസമായി ഭർത്താവുമായി അകന്ന് അഞ്ചലിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു അശ്വതി. അഞ്ചലിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ക്ലീനിങ് സ്റ്റാഫായ അശ്വതി, രാവിലെ ജോലിക്ക് പോകുമ്പോഴായിരുന്നു മനോജിന്‍റെ ആക്രമണം. സ്കൂളിന് സമീപത്തുവെച്ച് വഴിയിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കഴുത്തിനും കൈക്കും ഗുരുതരമായി വെട്ടേറ്റ അശ്വതിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മനോജിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതി; യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ
മാസപ്പടിയിൽ ഡയറിയിലെ പേരുകൾ രാഷ്ട്രീയ ആയുധമാക്കാൻ മടിച്ച് ബിജെപി; ഷോണിനെ പരസ്യമായി തളളില്ല, പിണറായിക്കെതിരായ ഇഡി കത്തിൽ കടുപ്പിക്കും