
പത്തനംതിട്ട: സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ യു ടൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ. അടൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ്റെ പരാതിയിൽ ആണ് അറസ്റ്റ്. നേരത്തെ ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവിയുടെ പരാതിയിൽ രണ്ട് തവണ രാജൻ ജോസഫ് അറസ്റ്റിലായിരുന്നു. ജാമ്യവസ്ഥകളുടെ ലംഘനം കൂടി ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam