ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം; 'ബില്ലുകൾ തടഞ്ഞുവച്ചതോടെ മാനസികമായി തകർന്നു', ലീ സി ബിന്നിന്‍റെ സഹായി ഷാജഹാൻ വിജിലൻസിന് മൊഴി നൽകി

Published : Nov 12, 2026, 10:57 AM IST
gyanesh kumar vigilance probe lee c bins aide shahjahan gives statement

Synopsis

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തില്‍ ഒരാളുടെ മൊഴി കൂടി രേഖപ്പെടുത്തി.

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തില്‍ ഒരാളുടെ മൊഴി കൂടി രേഖപ്പെടുത്തി. ആത്മഹത്യ ചെയ്ത ലീ സി ബിന്നിന്‍റെ സഹായി ഷാജഹാനാണ് മൊഴി നൽകിയത്. പൊതുമരാമത്ത് ഉദ്യോഗസ്ഥർ ബില്ലുകൾ തടഞ്ഞുവച്ചതോടെ ലീ മാനസികമായി തകർന്നെന്നും കൈക്കൂലി ആവശ്യപെട്ട കാര്യം പതിബെൽ പ്രോജക്ട് മാനേജർ ലീ പറഞ്ഞിരുന്നു, ആത്മഹത്യ കുറിപ്പിൽ ഇക്കാര്യങ്ങൾ എഴുതിയിരുന്നതായി കമ്പനിയിലെ ചില ജീവനക്കാർ മുഖേന അന്ന് അറിഞ്ഞിരുന്നു എന്നും മൊഴിയിൽ പറയുന്നു. കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ കെഎസ്ടിപി പദ്ധതിയിൽ അഴിമതി നടത്തിയെന്നും ജീവനൊടുക്കിയ പ്രോജക്ട് മാനേജർ ലീ സി ബിന്നിൽ നിന്ന് കൈക്കൂലി ചോദിച്ചെന്നുമുള്ള വെളിപ്പെടുത്തലിലാണ് ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചത്.

​ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെയാണ് ഇന്തോ-മലേഷ്യൻ കൺസോർഷ്യമായ പതി-ബെൽ കെഎസ്ടിപി റോഡ് പദ്ധതിയുടെ കരാർ ഏറ്റെടുത്തത്. സംസ്ഥാനത്തെ പ്രവൃത്തികളുടെ ബില്ലുകൾ മാറിനൽകാത്തതിനാലാണ് പതി-ബെൽ പ്രോജക്ട് മാനേജരായ ലീ സി ബിൻ ജീവനൊടുക്കിയെന്നാണ് ആരോപണം. ഈ സംഭവത്തിലാണ് അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ​ഗ്യാനേഷ് കുമാറിനെതിരേയും ആരോപണമുയർന്നത്. ജീവനൊടുക്കിയ ലീയോട് ​ഗ്യാനേഷ് കുമാർ രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചിരുന്നതായി പതിബെൽ കമ്പനിയുടെ ഉപകരാറുകാരനായ സാജൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ലീയുടെ ആത്മഹത്യയ്ക്ക് കാരണക്കാരൻ ​ഗ്യാനേഷ് കുമാർ ആണെന്നും സാജൻ ഏഷ്യാനെറ്റ് ന്യൂസിലൂടെ വെളിപ്പെടുത്തി. ​ഗ്യാനേഷ് കുമാർ കെഎസ്ടിപി കരാർ ഏറ്റെടുത്തിരുന്ന പതിബെലിന് ബില്ലുകൾ മാറിനൽകിയില്ല. ബില്ലുകൾ മാറാൻ രണ്ടുകോടി രൂപയാണ് ​ഗ്യാനേഷ് കുമാർ കൈക്കൂലി ചോദിച്ചത്. ഇക്കാര്യം ലീ തന്നോട് പറഞ്ഞിരുന്നു. സംഭവത്തിൽ വിജിലൻസ് ആദ്യം നടത്തിയ അന്വേഷണം ​ഗ്യാനേഷിനെ വെള്ളപൂശാനായിരുന്നുവെന്നും സാജൻ ആരോപിച്ചിരുന്നു.

സാജന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ​ഗ്യാനേഷ് കുമാറിനെതിരേ അന്വേഷണം നടത്താൻ സർക്കാർ തീരുമാനമെടുത്തത്. തുടർന്ന് വിജിലൻസ് അന്വേഷണത്തിനും ഉത്തരവിട്ടു. ​ഗ്യാനേഷിനെതിരേ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശവും ലഭിച്ചിരുന്നു. വിജിലൻസിന്റെ തിരുവനന്തപുരത്തെ പ്രത്യേക യൂണിറ്റിനാണ് അന്വേഷണച്ചുമതല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജില്ലാ വൈദ്യുതി ബോർഡ് സഹകരണസംഘത്തിൽ ചേരിപ്പോര്, സിപിഐയുടെ ഓഫീസേഴ്സ് സംഘടന ഒറ്റക്ക് മത്സരിക്കുന്നു
തലസ്ഥാനം വികസനക്കുതിപ്പിലേക്ക്; തിരുവനന്തപുരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങൾ, വികസന പദ്ധതികൾക്ക് രൂപം നൽകി കോര്‍പ്പറേഷന്‍