
കോഴിക്കോട്: കോഴിക്കോട് വീണ്ടും എച്ച് വണ്‍ എന്‍ വണ്‍ മരണം. കഴിഞ്ഞ ദിവസം മരിച്ച പന്ത്രണ്ട് വയസുകാരിയിലാണ് രോഗം സ്ഥിരീകരിച്ചത്.
പനി ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ വിഭാഗത്തില്‍ കുട്ടി ഒരു ദിവസം ചികിത്സയിലായിരുന്നു. മരണശേഷം മെഡിക്കല്‍ കോളേജിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. മറ്റൊരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ കുട്ടിയുടെ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവര്‍ ഒരേ വീട്ടിലുള്ളവരാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam