കെവിൻ വധക്കേസിലെ പ്രതിയ്ക്കായി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ്; അടിയന്തര അന്വേഷണത്തിന് നിർദേശം

By Web TeamFirst Published Jan 8, 2021, 3:10 PM IST
Highlights

കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന രീതി വേണ്ടെന്ന് കോടതി പരാമർശിച്ചു. കോടതിയാണ് ശിക്ഷിച്ചത്, ജയിലിനുള്ളിൽ പൊലീസുകാർ പ്രത്യേകം ശിക്ഷ നടപ്പാക്കേണ്ടന്നും കോടതി പറഞ്ഞു.

കൊച്ചി: കെവിൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയ്ക്കായി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ഒൻപതാം പ്രതി ടിറ്റു ജെറോമിനായാണ് ഹർജി. ജയിലിൽ വെച്ച് പ്രതിക്രൂരമായി മർദിക്കപ്പെട്ടെന്ന് കരുതുന്നതായി ഹർജിയിൽ പറയുന്നു. അടിയന്തര അന്വേഷണത്തിന് സിംഗിൾ ബെഞ്ച് നിർദേശം. 

തിരുവനന്തപുരം ജില്ലാ ജഡ്ജിയും ഡിഎം ഒ യും ജയിൽ ഐ ജി യും ഉടൻ പൂജപ്പുരയിൽ എത്തണം. ഇന്ന് നാല് മണിക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റീസ് വിനോദ് ചന്ദ്രൻ നിര്‍ദ്ദേശിച്ചു. കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന രീതി വേണ്ടെന്ന് കോടതി പരാമർശിച്ചു. കോടതിയാണ് ശിക്ഷിച്ചത്, ജയിലിനുള്ളിൽ പൊലീസുകാർ പ്രത്യേകം ശിക്ഷ നടപ്പാക്കേണ്ടന്നും കോടതി കൂട്ടിച്ചേര്‍ത്തു.
 

click me!