പാതി വില തട്ടിപ്പ് കേസ്; ഷീബ സുരേഷിനെ പത്തു മണിക്കൂർ ചോദ്യം ചെയ്ത് ഇഡി, വീട്ടിൽ നിന്നു രേഖകൾ കണ്ടെടുത്തു

Published : Feb 25, 2025, 10:00 PM IST
പാതി വില തട്ടിപ്പ് കേസ്; ഷീബ സുരേഷിനെ പത്തു മണിക്കൂർ ചോദ്യം ചെയ്ത് ഇഡി, വീട്ടിൽ നിന്നു രേഖകൾ കണ്ടെടുത്തു

Synopsis

അനന്ദു കൃഷ്ണനുമായുള്ള ഇടപാട് സംബന്ധിച്ച രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. 

ഇടുക്കി: പാതി വില തട്ടിപ്പ് കേസിൽ സ്പിയാര്‍ഡ്സ് ചെയർപേഴ്സൺ ഷീബ സുരേഷിനെ ഇഡി പത്തു മണിക്കൂർ ചോദ്യം ചെയ്തു. വിദേശത്തായിരുന്ന ഷീബയെയും ഭർത്താവിനെയും ഇടുക്കി കുമളിയിലെ വീട്ടിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. വീട്ടിൽ നടത്തിയ പരിശോധനയിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് തെളിവുകൾ ഇഡി സംഘത്തിന് ലഭിച്ചു. അനന്ദു കൃഷ്ണനുമായുള്ള ഇടപാട് സംബന്ധിച്ച രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. 

ബാങ്ക് അക്കൗണ്ടുകൾ, സാമ്പത്തിക ഇടപാടുകൾ, സ്വത്ത് വിവരങ്ങൾ  സംബന്ധിച്ച രേഖകൾ ഉൾപ്പെടെയുള്ളവ ഇഡി പരിശോധിച്ചു. രേഖകൾ പരിശോധിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് ഇഡിയുടെ നീക്കം. ആനന്ദ കുമാർ, അനന്ദു കൃഷ്ണൻ എന്നിവരുൾപ്പെട്ട എൻജിഒ കോൺഫെഡറേഷൻ ബോർഡ് അംഗവുമാണ്.  കുമളി പഞ്ചായത്തിൻറെ മുൻ യുഡിഎഫ് പ്രസിഡൻറുമാണ് ഷീബ സുരേഷ്.

ബ്രൂവറി: 'മദ്യനിർമാണശാലകൾക്ക് അനുമതി നൽകുന്നത് ലഹരിമാഫിയയെ പാലൂട്ടുന്നതിന് തുല്യം'; ഓർത്തഡോക്സ് സഭ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

'കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി': മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് ആൺസുഹൃത്ത് അലൻ
വ്യാജരേഖയുണ്ടാക്കി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയിൽ ചേര്‍ത്തെന്ന് പരാതി; എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്