ക്രൈം ബ്രാഞ്ച് എസ്‌പി സോജന് മേൽനോട്ട ചുമതല; പാതിവില തട്ടിപ്പിൽ ജില്ലകൾ തോറും അന്വേഷണത്തിന് പ്രത്യേക സംഘങ്ങൾ

Published : Feb 10, 2025, 04:45 PM IST
ക്രൈം ബ്രാഞ്ച് എസ്‌പി സോജന് മേൽനോട്ട ചുമതല; പാതിവില തട്ടിപ്പിൽ ജില്ലകൾ തോറും അന്വേഷണത്തിന് പ്രത്യേക സംഘങ്ങൾ

Synopsis

പാതിവില തട്ടിപ്പ് അന്വേഷണത്തിന് ജില്ലകൾ തോറും ക്രൈംബ്രാഞ്ച് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു, എസ്‌പി സോജന് അന്വേഷണത്തിൻ്റെ മേൽനോട്ട ചുമതല

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ സംസ്ഥാനമാകെ അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു. ഓരോ ജില്ലയിലും ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലാണ് സംഘങ്ങൾ. ആവശ്യമെങ്കിൽ ലോക്കൽ പൊലീസിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും അന്വേഷണത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.

ഓരോ ജില്ല കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൻ്റെയും മേൽനോട്ട ചുമതല എറണാകുളം ക്രൈം ബ്രാഞ്ച് എസ്‌പി സോജനാണ്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത എറണാകുളം, ഇടുക്കി ജില്ലകളിലെ കേസുകൾ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ അന്വേഷിക്കും. ജില്ലകളിലാകെയുള്ള കേസുകൾ ക്രൈം ബ്രാഞ്ച് എഡിജിപി പരിശോധിക്കും. 

അതിനിടെ പാലക്കാട് ഒറ്റപ്പാലത്ത് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. സോഷ്യോ ഇകണോമിക് ആൻഡ് എൻവയോൺമെൻ്റൽ ഡവലപ്മെൻ്റ് സൊസൈറ്റിക്കെതിരെയാണ് കേസ്. സൊസൈറ്റിയുടെ ഏരിയാ കോ-ഓർഡിനേറ്റർ ശ്രീജ ദേവദാസും ഏരിയാ കോ-ഓർഡിനേറ്റർ അനിതയുമാണ് പ്രതികൾ. മനിശ്ശേരി, കണ്ണിയംപുറം സ്വദേശികളുടെ പരാതികളിലാണ് നടപടി. പാതി വിലക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് ഇരുവരിൽ നിന്നുമായി പണം തട്ടിയെന്നാണു കേസുകൾ.

PREV
click me!

Recommended Stories

കശുവണ്ടി വികസന കോർപറേഷൻ അഴിമതി: മറുപടി നൽകാൻ ഈ മാസം 17 വരെ സമയം വേണമെന്ന് സർക്കാർ
കോട്ടയത്തെ കിടിലൻ 'ഹാങ്ഔട്ട് സ്പോട്ട്' പക്ഷേ പോസ്റ്റ് ഓഫീസ് ആണ് ! കേരളത്തിലെ ആദ്യ ജെൻസി പോസ്റ്റ് ഓഫീസ് വിശേഷങ്ങൾ