അമ്മയുടെ ആൺ സുഹൃത്തിനോട് അടങ്ങാത്ത പക; ഷോക്കടിച്ച് കൊലപ്പെടുത്തി മകൻ, മൃതദേഹം പാടത്ത് ഉപേക്ഷിച്ചു

Published : Feb 10, 2025, 04:31 PM ISTUpdated : Feb 10, 2025, 04:43 PM IST
അമ്മയുടെ ആൺ സുഹൃത്തിനോട് അടങ്ങാത്ത പക; ഷോക്കടിച്ച് കൊലപ്പെടുത്തി മകൻ, മൃതദേഹം പാടത്ത് ഉപേക്ഷിച്ചു

Synopsis

പുന്നപ്ര വാടയ്ക്കലിൽ ആണ് സംഭവം. ഇന്നലെയാണ് പുന്നപ്രയിലെ പാടത്ത് ദിനേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ മദ്യപിച്ചു പാടത്ത് കിടക്കുകയാണെന്നായിരുന്നു ആദ്യം കരുതിയത്. 

ആലപ്പുഴ: അമ്മയുടെ ആൺ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി. പുന്നപ്ര സ്വദേശി ദിനേശൻ(50) ആണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പ്രതി കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കൊലപാതകം കിരണിൻ്റെ അച്ഛൻ അറിഞ്ഞിട്ടും മൂടിവെച്ചുവെന്ന് പൊലീസ് പറയുന്നു. 

പുന്നപ്ര വാടയ്ക്കലിൽ ആണ് സംഭവം. ഇന്നലെയാണ് പുന്നപ്രയിലെ പാടത്ത് ദിനേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മുതൽ ഇയാളെ പാടത്ത് കിടക്കുന്ന നിലയിൽ കണ്ടിരുന്നു. എന്നാൽ ഇയാൾ സ്ഥിരം മദ്യപാനിയായത് കൊണ്ടുതന്നെ മദ്യപിച്ചു പാടത്ത് കിടക്കുകയാണെന്നായിരുന്നു ആദ്യം കരുതിയത്. ഉച്ച കഴിഞ്ഞും അയാൾ സ്ഥലത്തുനിന്ന് എഴുന്നേൽക്കാതെയിരുന്നത് കൊണ്ടാണ് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചത്. പൊലീസെത്തി പരിശോധിച്ചതിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ഷോക്കേറ്റ് മരിച്ചതാണെന്ന് വ്യക്തമായത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തുവന്നത്. 

പൊലീസ് അന്വേഷണം നടത്തിയതിലൂടെയാണ് തൊട്ടടുത്ത കിരണിലേക്ക് അന്വേഷണം എത്തുന്നത്. കിരണിൻ്റെ അമ്മയുടെ സുഹൃത്താണ് ​ദിനേശൻ. കഴിഞ്ഞ ദിവസം രാത്രി ദിനേശൻ വീട്ടീലേക്ക് വന്നപ്പോഴാണ് കിരൺ ഷോക്കടിപ്പിച്ച് കൊല്ലുന്നത്. വീട്ടിലെ ഇലക്ട്രിക് വയർ ഉപയോ​ഗിച്ചായിരുന്ന ഷോക്കടിപ്പിച്ചത്. മുറ്റത്തേക്ക് എടുത്തുമാറ്റിയ മൃതദേഹത്തിൽ മറ്റൊരു ഇലക്ട്രിക് കമ്പികൊണ്ടുകൂടി ഷോക്കടിപ്പിച്ചുവെന്നും പൊലീസ് പറയുന്നു. നിലവിൽ പൊലീസ് പ്രതിയെ കൊണ്ട് തെളിവെടുപ്പ് നടത്തുകയാണ്.

സോഷ്യൽ മീഡിയയും ക്യാമ്പസുകളും ഭരിച്ച് ബ്രോമാൻസ് ടീം; ജെൻ സി വൈബുമായി ചിത്രം പ്രണയദിനത്തില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പി.കെ ശശി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ സിപിഎം, രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്
കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടകൊല : ചെന്താമരക്ക് അനുകൂലമായി കൂറുമാറിയ സാക്ഷികളെല്ലാം ബന്ധുക്കൾ