സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം: മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി പൊലീസിൽ പരാതി നൽകി

Published : Oct 07, 2020, 10:35 PM IST
സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം: മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി പൊലീസിൽ പരാതി നൽകി

Synopsis

കുടുംബാംഗങ്ങളെയടക്കം മോശമായി ചിത്രീകരിച്ചു സോഷ്യൽ മീഡിയയിൽ വ്യാജ ചിത്രങ്ങൾ അടക്കം പ്രചരിപ്പിക്കുന്നു എന്ന് കാട്ടിയാണ് പരാതി. കേസ് എളമക്കര പോലീസ് അന്വേഷിക്കും.

കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിനെതിരെ മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി സ്മിത മേനോൻ പൊലീസിൽ പരാതി നൽകി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. കുടുംബാംഗങ്ങളെയടക്കം മോശമായി ചിത്രീകരിച്ചു സോഷ്യൽ മീഡിയയിൽ വ്യാജ ചിത്രങ്ങൾ അടക്കം പ്രചരിപ്പിക്കുന്നു എന്ന് കാട്ടിയാണ് പരാതി. കേസ് എളമക്കര പോലീസ് അന്വേഷിക്കും.

കഴിഞ്ഞ  നവംബറിൽ യു എ ഇയിൽ നടന്ന രാജ്യാന്തര മന്ത്രിതല സമ്മേളനത്തിൽ സമിത മേനോൻ പങ്കെടുത്തത് സംബന്ധിച്ചാണ് വിവാദം ഉയർന്നത്. കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ ഇടപെട്ടാണ് പി ആർ ഏജന്‍റായ സ്മിതാ മേനോനെ സമ്മേളനത്തിൽ പങ്കെടുപ്പിച്ചത് എന്നായിരുന്നു ആരോപണം. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് എൽ ജെ ഡി നേതാവ് സലീം മടവൂർ പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിൽ സർക്കാർ തലത്തിൽ അന്വേഷണം നടന്നു വരികയാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബീഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദി
പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ