'വിവാദങ്ങളോട് പ്രതികരിക്കാനില്ല'; ലീഗ് നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മുന്നോട്ടെന്ന് ഹരിത സംസ്ഥാന പ്രസിഡന്‍റ്

By Web TeamFirst Published Sep 13, 2021, 1:39 PM IST
Highlights

ലീഗ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങൾക്ക് അപ്പുറത്ത് അഭിപ്രായം പറയാനില്ലെന്നും ഹരിത സംസ്ഥാന പ്രസിഡന്‍റ് ആയിഷ ബാനു പറഞ്ഞു. 

മലപ്പുറം: ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ അനുസരിച്ച് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഹരിത സംസ്ഥാന പ്രസിഡന്‍റ് ആയിഷ ബാനു. വിവാദങ്ങളെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കുന്നില്ല. ലീഗ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങൾക്ക് അപ്പുറത്ത് അഭിപ്രായം പറയാനില്ലെന്നും ആയിഷ ബാനു പറഞ്ഞു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ ലൈംഗീക അധിക്ഷേപ പരാതി പിൻവലിക്കാത്തതിനെ തുടര്‍ന്ന് പിരിച്ചുവിട്ട കമ്മിറ്റിക്ക് പകരം ഇന്നലെയാണ് ലീഗ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. 

ആയിഷ ബാനു പ്രസിഡന്‍റും റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായുള്ള പുതിയ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിഷ ബാനു. കഴിഞ്ഞ കമ്മിറ്റിയില്‍ ഭാരവാഹി ആയിരുന്നെങ്കിലും എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ ഒപ്പുവക്കാതെ മാറിനിന്നിരുന്ന ആളായിരുന്നു ആയിഷ ബാനു. പുതിയതായി പ്രഖ്യാപിച്ച മറ്റ് സംസ്ഥാന ഭാരവാഹികളും സമീപകാല ഹരിത വിവാദങ്ങളില്‍ പൂര്‍ണമായും ലീഗ് നേതൃത്വത്തോടൊപ്പം നിന്നവരാണ്. എന്നാല്‍ ഹരിത കമ്മിറ്റി പുനസംഘടനയില്‍ എംഎസ്എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്‍റ് ഫാത്തിമ തെഹ്ലിയ അസംതൃപ്തി പ്രകടപ്പിച്ചു.

'ഹരിതയുടെ നേതൃമാറ്റം ആലോചിച്ചില്ല'; എംഎസ്എഫ് പ്രസിഡന്‍റിന് വീഴ്ചയുണ്ടായി, സത്യത്തിനൊപ്പമെന്ന് വൈസ്പ്രസിഡന്‍റ്

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!