ഒഡീഷയിൽ നിന്ന് കൊച്ചിയിലെത്തിച്ചത് ട്രെയിൻ മാർഗം; ഹോട്ടലിലെത്തി കൈമാറുന്നതിനിടെ വലയിലാക്കി എക്സൈസ്, 2 കോടി രൂപയുടെ ഹാഷിഷ് ഓയിൽ പിടിയില്‍

Published : Nov 23, 2025, 11:53 PM IST
Hash oil

Synopsis

ഒഡീഷയിൽ നിന്നാണ് ഹാഷിഷ് ഓയിൽ ട്രെയിൻ മാർഗം കൊച്ചിയിലെത്തിച്ചത്. പിടിയിലായവരിൽ രണ്ട് പേർ ഒഡിഷ സ്വദേശികളും രണ്ട് പേർ മലയാളികളുമാണ്.

കൊച്ചി: എറണാകുളത്ത് 2 കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിൽ പിടികൂടി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. എറണാകുളത്ത് തേവരയില്‍ നാല് പേരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഒഡീഷയിൽ നിന്നാണ് ഹാഷിഷ് ഓയിൽ ട്രെയിൻ മാർഗം കൊച്ചിയിലെത്തിച്ചത്. പിടിയിലായവരിൽ രണ്ട് പേർ ഒഡിഷ സ്വദേശികളും രണ്ട് പേർ മലയാളികളുമാണ്. ഹോട്ടലിലെത്തി കൈമാറുമ്പോഴാണ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പ്രതികളെ പിടികൂടിയത്. ഒഡിഷ സ്വദേശികളാണ് ഹാഷിഷ് ഓയിൽ ട്രെയിൻ മാർഗം കൊച്ചിയിലെത്തിച്ചത്. ഇതില്‍ ഒരാള്‍ സ്ത്രീയാണ്. ഇത് വാങ്ങാനെത്തിയ രണ്ട് മലയാളികളും എക്സൈസിന്റെ പിടിയിലായിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു