വെൽഫെയർ പാർട്ടി ധാരണയിൽ മാധ്യമപ്രവർത്തകർ ആശയകുഴപ്പം ഉണ്ടാക്കുന്നു: എം എം ഹസൻ

By Web TeamFirst Published Dec 7, 2020, 11:22 AM IST
Highlights

വെൽഫെയർ പാർടിയുമായുള്ള ധാരണയിൽ മാധ്യമപ്രവർത്തകർ ആശയക്കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കുന്നു. ഇനി അതിൽ മറുപടി പറയാനില്ലെന്നും ഹസൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുക്കും തോറും സിപിഎം വർഗീയ പ്രചാരണം നടത്തുന്നുവെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. വെൽഫെയർ പാർട്ടി - യുഡിഎഫ് ധാരണയിൽ ആശയകുഴപ്പം ഉണ്ടാക്കാൻ മാധ്യമപ്രവർത്തകർ ശ്രമിക്കുന്നുവെന്നും യുഡിഎഫ് കൺവീനർ ആരോപിച്ചു.

ഭൂരിപക്ഷ- ന്യൂനപക്ഷ വർഗീയത മുതലെടുക്കാനാണ് സിപിഎമ്മിന്റെ ശ്രമം. സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ട്. മുസ്ലിം സംഘടനകളുടെ സഹായം തേടാൻ സ്വതന്ത്ര ചിഹ്നത്തിൽ സിപിഎം മത്സരിക്കുന്നതെന്നും എം എം ഹസൻ പറഞ്ഞു.

എസ്ഡിപിഐക്കാരുടെ പിന്തുണ തേടാൻ പുറകെ നടക്കുകയാണ് സിപിഎം. മലബാറിലും തിരുവിതാംകൂറിലും വെവ്വേറെ പ്രസംഗങ്ങളാണ് നടത്തുന്നത്. ഊരാളുങ്കൽ സൊസൈറ്റിയെ കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ചുവെന്ന ആരോപണം സി എം രവീന്ദ്രന് നേരെ ഉയർന്നു. മുഖ്യമന്ത്രി മുതൽ ഏരിയ സെക്രട്ടറി വരെ ഉള്ളവർ അഴിമതി ആരോപണം നേരിടുന്നു. 

വെൽഫെയർ പാർടിയുമായുള്ള ധാരണയിൽ മാധ്യമപ്രവർത്തകർ ആശയക്കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കുന്നു. ഇനി അതിൽ മറുപടി പറയാനില്ലെന്ന് പറഞ്ഞ അദ്ദേഹം കെ സി വേണുഗോപാലിന്റെ വിമർശനങ്ങൾക്ക് മറുപടി പറയാതെ ഒഴിഞ്ഞുമാറി. പ്രതിപക്ഷത്തിന്റെ വിലയിരുത്തലല്ല ഈ തദ്ദേശ തെരഞ്ഞെടുപ്പ് എന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാക്കൾക്ക് എതിരായ കള്ളക്കേസുകൾ നിലനിൽക്കില്ല. നടക്കുന്നത് പ്രതികാര രാഷ്ട്രീയമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ രാജിക്കായി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

click me!