ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരായ വിദ്വേഷ പരാമർശം; ടി ജി മോഹൻദാസിന് ജാമ്യം

Published : Aug 10, 2026, 05:03 PM IST
tg mohandas

Synopsis

ടി ജി മോഹൻദാസിനെ പ്രോസിക്യൂഷൻ കസ്റ്റഡിയിലെ ആവശ്യപ്പെട്ടു. തെളിവ് ശേഖരണത്തിന് കസ്റ്റഡി അനിവാര്യമാണെന്നും മോഹൻദാസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാല്‍, പ്രോസിക്യൂഷൻ വാദം തെറ്റാണെന്നായിരുന്നു മോഹൻകുമാറിന്റെ അഭിഭാഷകൻ വാദിച്ചത്.

തിരുവനന്തപുരം: ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റിലായ ടി ജി മോഹൻദാസിന് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് തിരുവനന്തപുരം എസിജെഎം കോടതി ജാമ്യം അനുവദിച്ചത്. ടി ജി മോഹൻദാസിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട പ്രോസിക്യൂഷൻ്റെ വാദം തള്ളിയാണ് കോടതി നടപടി. തെളിവ് ശേഖരണത്തിന് കസ്റ്റഡി അനിവാര്യമാണെന്നും മോഹൻദാസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാല്‍, പ്രോസിക്യൂഷൻ വാദം തെറ്റാണെന്നായിരുന്നു മോഹൻകുമാറിന്റെ അഭിഭാഷകൻ വാദിച്ചത്. പൊലീസ് വീട്ടിലെത്തിയാണ് ഫോൺ ഉൾപ്പെടെ പിടിച്ചെടുത്തതൊന്നും മോഹൻദാസ് കോടതിയെ അറിയിച്ചു. കസ്റ്റഡി അപേക്ഷ നൽകാതെ പ്രതിയെ എങ്ങനെ കസ്റ്റഡിയിൽ ചോദിക്കുമെന്നും പ്രതിഭാഗം വാദിച്ചു.

ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കേസിൽ കസ്റ്റഡിയിലായ സംഘപരിവാര്‍ സഹയാത്രികൻ ടി ജി മോഹൻദാസിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യൽ (BNS 192), വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കാൻ ശ്രമിക്കൽ (BNS 353(1)(b)), സ്ത്രീത്വത്തെ അപമാനിക്കൽ (BNS 79), സമൂഹത്തിൽ ക്രമസമാധാനം തകർക്കുന്ന രീതിയിൽ പെരുമാറൽ (KP Act 120(o)) എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ചുമത്തപ്പെട്ടിരിക്കുന്ന കുറ്റങ്ങളെല്ലാം മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്നവയാണെങ്കിലും, ഇതിൽ ബി എൻ എസ് 353 (1) (ബി) ജാമ്യമില്ലാ വകുപ്പായതിനാലാണ് കോടതിയുടെ തീരുമാനം നിര്‍ണായകമായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇടുക്കിയിൽ മഴയ്ക്ക് ശമനം, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു
കണ്ണൂരിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കുഴഞ്ഞു വീണ് മരിച്ചു