ഹാഥ്റാസ് പെൺകുട്ടിയുമായി പ്രതി സന്ദീപ് പ്രണയത്തിലായിരുന്നുവെന്ന് സിബിഐ കുറ്റപത്രം

Published : Dec 21, 2020, 11:29 AM IST
ഹാഥ്റാസ് പെൺകുട്ടിയുമായി പ്രതി സന്ദീപ് പ്രണയത്തിലായിരുന്നുവെന്ന് സിബിഐ കുറ്റപത്രം

Synopsis

 ബന്ധത്തിന്റെ പേരിൽ സന്ദീപും പെൺകുട്ടിയുടെ സഹോദരനും തമ്മിൽ പല തവണ വാക്കുതർക്കം ഉണ്ടായിരുന്നു. കോൾ റെക്കോർഡുകൾ ഉൾപ്പെടെ പരിശോധിച്ചാണ് സിബിഐ കണ്ടെത്തൽ

ദില്ലി: വിവാദമായ ഹാഥ്റാസ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. കൊല്ലപ്പെട്ട പെൺകുട്ടിയും പ്രതിയായ സന്ദീപും തമ്മിലുള്ള പ്രണയബന്ധത്തിൽ വന്ന പ്രശ്നങ്ങളാണ് ക്രൂര കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. പെൺകുട്ടിയും സന്ദീപും തമ്മിൽ കഴിഞ്ഞ മാർച്ച് വരെ ബന്ധം പുലർത്തിയിരുന്നു. പിന്നീട് ബന്ധത്തിൽ നിന്ന് പെൺകുട്ടി അകന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സിബിഐ കണ്ടെത്തൽ.

ഇവരുടെ ബന്ധത്തിന്റെ പേരിൽ സന്ദീപും പെൺകുട്ടിയുടെ സഹോദരനും തമ്മിൽ പല തവണ വാക്കുതർക്കം ഉണ്ടായിരുന്നു. കോൾ റെക്കോർഡുകൾ ഉൾപ്പെടെ പരിശോധിച്ചാണ് സിബിഐ കണ്ടെത്തൽ. വൈദ്യ പരിശോധന വൈകിയത് തെളിവുകൾ ശേഖരിക്കാൻ വെല്ലുവിളിയായെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?
ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്