
കൊച്ചി: രണ്ടു കൂട്ടർ തമ്മിലുളള പരസ്പര വാശിയാണ് കേരള സർവകലാശാലയിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് ഹൈക്കോടതി. ഇരുകൂട്ടരുടെയും നീക്കങ്ങൾ ആത്മാർത്ഥതയോടെയല്ല. ഇതുവഴി വിസിയും രജിസ്ട്രാറും വിദ്യാർഥികൾക്ക് വണ്ടർഫുൾ ഉദാഹരണങ്ങൾ സമ്മാനിക്കുകയാണെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. തന്‍റെ ചുമതല മറ്റൊരാൾക്ക് നൽകിയ വൈസ് ചാൻസറുടെ നടപടി ചോദ്യം ചെയ്ത് രജിസ്ട്രാർ അനിൽകുമാർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ബുധനാഴ്ച സംഭവത്തിൽ വാദം തുടരും.
കേരള സർവകലാശാല രജിസ്ട്രാർ അനിൽകുമാർ നൽകിയ ഹർജി പരികണിക്കവേയാണ് ഹൈക്കോടതിയുടെ പ്രതികരണം തനിക്ക് പകരം മറ്റൊരാളെ രജിസ്ട്രാറായി ചുമതലപ്പെടുത്തിയ വൈസ് ചാൻസിലറുടെ നടപടി ചോദ്യം ചെയ്തായിരുന്നു ഹർജി. മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കുഴഞ്ഞു മറിഞ്ഞ അവസ്ഥയാണെന്നും രജിസ്ട്രാർ അനിൽകുമാർ ഹർജിയിലൂടെ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam