കെകെ ശൈലജക്കെതിരെ രൂക്ഷ വിമർശനവുമായി സി സദാനന്ദൻ; 'കുറ്റകൃത്യങ്ങൾക്ക് പ്രേരണ നൽകുന്ന സമീപനം'

Published : Aug 04, 2025, 04:02 PM IST
C Sadanandan, K K Shailaja

Synopsis

വധശ്രമ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് യാത്രയയപ്പ് നൽകിയ സംഭവത്തിൽ സി സദാനന്ദൻ എംപിയുടെ പ്രതികരണം

ദില്ലി: തൻ്റെ കാലുകൾ വെട്ടിയ കേസിലെ പ്രതികൾക്ക് ജയിലിലേക്ക് പോകും മുൻപ് യാത്രയയപ്പ് നൽകിയതുമായി ബന്ധപ്പെട്ട് സിപിഎം നേതാവും എംഎൽഎയുമായ കെകെ ശൈലജക്കെതിരെ സി സദാനന്ദൻ എംപിയുടെ വിമർശനം. ജയിലിലേക്ക് പോകുന്ന പ്രതികൾക്ക് വലിയ യാത്രയയപ്പ് നൽകിയതും അതിൽ മുൻമന്ത്രി കെ കെ ശൈലജ ഉൾപ്പെടെ പങ്കെടുത്തതും ദൗര്‍ഭാഗ്യകരമെന്ന് അദ്ദേഹം ദില്ലിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എംഎൽഎ എന്നുള്ള നിലയിൽ ശൈലജ അങ്ങനെയൊരു ചടങ്ങിൽ പങ്കെടുത്തത് ദൗർഭാഗ്യകരമാണ്. അത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് പ്രേരണ നൽകുന്ന സമീപനമാണ് കെ കെ ശൈലജ സ്വീകരിച്ചതെന്ന് പ്രതീക്ഷിച്ചാൽ മതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കണ്ണൂർ ജില്ലയിൽ നിലവിലെ സ്ഥിതി സമാധാനപരമാണ്. മുൻപ് നടന്ന അക്രമങ്ങളെ പറ്റി ചർച്ച ചെയ്യുന്നില്ല. തന്നെ ആക്രമിച്ച കേസിൽ നീതി ലഭിക്കാൻ വൈകിയെന്ന തോന്നലുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു. ഇത്തരം ആളുകളാണ് സ്ത്രീകൾക്കും ദളിതർക്കും വേണ്ടി വാതോരാതെ സംസാരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

ആര്‍എസ്എസ് നേതാവ് സി സദാനന്ദൻ വധശ്രമ കേസിലെ പ്രതികളെ ജയിലിലേക്ക് യാത്രയയക്കാനാണ് പഴശ്ശി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസിൽ ശൈലജ എത്തിയത്. പാർട്ടി പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ കീഴടങ്ങാൻ പോകുന്ന പ്രതികൾക്കായി പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കേസിൽ 30 വർഷത്തിന് ശേഷമാണ് പ്രതികൾ ജയിലിൽ കീഴടങ്ങിയത്. സിപിഎമ്മുകാരായ എട്ട് പ്രതികളെയാണ് വിചാരണ കോടതി ശിക്ഷിച്ചത്. ശിക്ഷാവിധിക്കെതിരെ പ്രതികൾ സുപ്രീം കോടതിയെ വരെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. ഇത്ര കാലം കേസിൽ അപ്പീൽ നൽകി ജാമ്യത്തിൽ കഴിയുകയായിരുന്നു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും