
കൊച്ചി: സംസ്ഥാനത്തെ എല്ലാ മുത്തൂറ്റ് ശാഖകള്‍ക്കും റീജണല്‍ ഓഫീസുകള്‍ക്കും പോലിസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.
കേരളത്തിലെ എല്ലാ മുത്തൂറ്റ് ബ്രാഞ്ച് മാനേജർമാരും അതാത് ശാഖകളില്‍ ജോലി ചെയ്യാൻ സന്നദ്ധത അറിയിക്കുന്ന തൊഴിലാളികളുടെ പേര് വിവരങ്ങൾ സ്ഥലത്തെ പോലിസ് സ്റ്റേഷനിൽ അറിയിക്കണം. സ്ഥാപനത്തിനും ജീവനക്കാർക്കും സുരക്ഷയൊരുക്കേണ്ട ഉത്തരവാദിത്തം പൊലീസിനായിരിക്കും.
മുത്തൂറ്റ് മാനേജ്മെന്റും തൊഴിലാളികളും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിനായി വരുന്ന ചൊവ്വാഴ്ച ലേബർ കമ്മീഷണർ മുൻപിൽ നടത്തുന്ന ചർച്ചയിൽ മുത്തൂറ്റ് എംഡി പങ്കെടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ചൊവ്വാഴ്ച 3 മണിക്ക് ആണ് ചർച്ച നടക്കുക. ചർച്ചകളിൽ മധ്യസ്ഥം വഹിക്കാനും ഹൈകോടതിയുടെ നിരീക്ഷകനായും അഡ്വ.ലിജി വടതിനെയും കോടതി നിയമിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam