ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സര്‍ക്കാരിനും ഇഡിക്കും ഹൈക്കോടതിയില്‍ തിരിച്ചടി, 9-ാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി

Published : Aug 13, 2026, 04:27 PM IST
ed attack

Synopsis

ഒന്‍പതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി അറിയിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതി വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. മറ്റ് 24 പ്രതികള്‍ക്കും ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം.

കൊച്ചി​: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനും ഇഡിക്കും ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ഒന്‍പതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി അറിയിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതി വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. മറ്റ് 24 പ്രതികള്‍ക്കും ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. മറ്റ് പ്രതികള്‍ക്ക് ഏര്‍പ്പെടുത്തിയ ജാമ്യവ്യവസ്ഥ ഹരീഷ് കുമാറിനും ബാധകമാക്കി. സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ മെയ് 27-നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എട്ട് മണിക്കൂറോളം നീണ്ട മിന്നൽ പരിശോധന നടത്തിയത്. അദ്ദേഹത്തിന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്. മാസപ്പടി കേസിലെ ഇ.ഡി അന്വേഷണത്തിനുള്ള നിയമപരമായ തടസ്സങ്ങൾ ഹൈക്കോടതി നീക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു റെയ്ഡ്. റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥർ പുറത്തേക്ക് മടങ്ങിയ വാഹനങ്ങൾ വളഞ്ഞ സി.പി.എം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ കല്ലുകൾ, ഇഷ്ടികകൾ, മരക്കഷ്ണങ്ങൾ (കുരവടികൾ) എന്നിവ ഉപയോഗിച്ച് കാറുകൾ ആക്രമിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നൂറുദിന പദ്ധതി: ബസ് റിഫർബിഷ്മെന്റ് പദ്ധതി കെഎസ്ആർടിസിക്ക് സാമ്പത്തിക നേട്ടമാകുമെന്ന് ​മന്ത്രി സിപി ജോൺ
പരീക്ഷാ ഭവനിൽ പൊതുവിദ്യാഭ്യാസ മന്ത്രി മിന്നൽ പരിശോധന നടത്തി; അപേക്ഷകരെ ബുദ്ധിമുട്ടിക്കരുതെന്ന് മന്ത്രിയുടെ കർശന നിർദ്ദേശം