വാക്സിൻ നയത്തിലെ അപാകത: വാക്സിൻ കമ്പനികൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Published : Apr 27, 2021, 03:46 PM IST
വാക്സിൻ നയത്തിലെ അപാകത: വാക്സിൻ കമ്പനികൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Synopsis

അ‍ഞ്ചു കാര്യങ്ങളിൽ കേന്ദ്രസർക്കാർ വിശദീകരണം നല്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ഒന്ന് കേന്ദ്രസർക്കാരിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും കമ്പനികൾ വ്യത്യസ്ത വില കൊവിഡ് വാക്സീന് എങ്ങനെ ഈടാക്കും

കൊച്ചി: വാക്സീൻ നയത്തിലെ അപാകതകൾ ചോദ്യം ചെയ്തുള്ള ഹർജിയിൽ  വാക്സീൻ നിർമാണ കമ്പനികൾക്കു ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർജിയിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ ഇടക്കാല  ഉത്തരവുകൾ പുറപ്പെടുവിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 

നേരത്തെ കൊവിഡ് വാക്സിന് വ്യത്യസ്ത വില ഈടാക്കുന്നതിൽ സുപ്രീംകോടതിയും കേന്ദ്രസർക്കാരിനോട് വിശദീകരണം തേടിയിരുന്നു. കൊവിഡ് സാഹചര്യം നേരിടാനുള്ള ദേശീയ പദ്ധതി ആരാഞ്ഞ് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് വാക്സീൻ വില ഉൾപ്പടെയുള്ള വിഷയങ്ങളിലെ ഇടപെടൽ. 

അ‍ഞ്ചു കാര്യങ്ങളിൽ കേന്ദ്രസർക്കാർ വിശദീകരണം നല്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ഒന്ന് കേന്ദ്രസർക്കാരിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും കമ്പനികൾ വ്യത്യസ്ത വില കൊവിഡ് വാക്സീന് എങ്ങനെ ഈടാക്കും. രണ്ട് 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സീൻ എപ്പോൾ നല്കാനാവും. മൂന്ന്- ഓക്സിജൻ ലഭ്യത എങ്ങനെ ഉറപ്പാക്കും. നാലും അവശ്യമരുന്നുകളുടെ ദൗർലഭ്യം പരിഹരിക്കാൻ എടുത്ത നടപടികൾ എന്തൊക്കെ അഞ്ച്, ജില്ലാകളക്ടർമാർ വരെയുള്ളവർക്കും ആരോഗ്യമന്ത്രാലയത്തിനും ഇടയിലെ ഏകോപന സംവിധാനം എങ്ങനെയാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭരണവിരുദ്ധ വികാരത്തിൽ കോട്ടകൾ കൈവിട്ട് എന്‍ഡിഎ; മൂന്നാം തുടര്‍ഭരണം ലക്ഷ്യമിട്ടിറങ്ങിയ സിപിഎം നേരിട്ടത് സമാനതകളില്ലാത്ത തിരിച്ചടി
ഇടുക്കിയിലെ തകർപ്പൻ വിജയത്തിനിടയിലും യുഡിഎഫിന് നിരാശ; മുൻ എംഎൽഎയുടെ പരാജയം നാണക്കേടായി, രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി ഇഎം അഗസ്തി