വഴിമാറാൻ ഹോണടിച്ചു; വിതുരയിൽ സ്കൂട്ടർ യാത്രക്കാരനെ അഞ്ചംഗ സംഘം വളഞ്ഞിട്ട് തല്ലി

Published : Jul 10, 2026, 09:21 AM IST
vithura attack

Synopsis

തൊളിക്കോട് തോട്ടുമുക്ക് സ്വദേശി സുരേഷിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. തൊളിക്കോട് - തോട്ടുമുക്ക് റോഡിലെ പേരേത്തുപാറ പെട്രോൾ പമ്പിന് മുന്നിൽ ഒമാനി വാൻ റോഡിന് കുറുകെ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

വിതുര: തിരുവനന്തപുരം വിതുര-തൊളിക്കോട് റോഡിൽ സ്കൂട്ടർ യാത്രക്കാരന് നേരെ അഞ്ചംഗ സംഘത്തിന്റെ ക്രൂരമർദനം. തൊളിക്കോട് തോട്ടുമുക്ക് സ്വദേശി സുരേഷിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. തൊളിക്കോട് - തോട്ടുമുക്ക് റോഡിലെ പേരേത്തുപാറ പെട്രോൾ പമ്പിന് മുന്നിൽ ഒമാനി വാൻ റോഡിന് കുറുകെ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഈ വഴി സ്കൂട്ടറിൽ എത്തിയ സുരേഷ് വാൻ മാറ്റാനായി ഹോണടിച്ചു. ഇതിൽ പ്രകോപിതരായ വാഹനത്തിലുണ്ടായിരുന്ന സംഘം ഹോണടിച്ചത് എന്തിനാണെന്ന് ചോദിച്ച് സുരേഷിനെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു.

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി സമീപത്തെ പെട്രോൾ പമ്പിലേക്ക് ഓടിക്കയറിയ സുരേഷിനെ പിന്തുടർന്നെത്തിയ സംഘം അവിടെവെച്ചും ക്രൂരമായി മർദിച്ചു. ഒടുവിൽ പെട്രോൾ പമ്പിലെ ജീവനക്കാർ ഇടപെട്ടാണ് സുരേഷിനെ അക്രമികളിൽ നിന്നും രക്ഷപ്പെടുത്തിയത്. സംഭവത്തിന് ശേഷം പ്രതികൾ വാഹനവുമായി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. സംഭവത്തിൽ വിതുര പോലീസ് കേസെടുത്ത് അക്രമികൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം; നിർണായക കണ്ടെത്തൽ, തലയ്ക്കേറ്റ ക്ഷതം മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ‌
നടന്‍ വിനായകനെതിരായ കേസ്; തുടർനടപടികൾ വേഗത്തിലാക്കാൻ പൊലീസ്, നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കും