പുന്നമടക്കായലിലെ ഹീറ്റ്സിൽ ഹിറ്റായി ചുണ്ടന്മാർ; ഫൈനൽ അൽപ്പസമയത്തിനകം, ഹീറ്റ്സിൽ ഏറ്റവും കുറഞ്ഞ സമയം മേൽപ്പാടത്തിന്

Published : Aug 22, 2026, 04:46 PM ISTUpdated : Aug 22, 2026, 04:48 PM IST
Nehru Trophy Boat Race

Synopsis

പുന്നമടക്കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേള ഫൈനലിലേക്ക്. ആറ് ഹീറ്റ്സുകളും പൂർത്തിയായി. മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിലേക്ക് കടന്നിരിക്കുന്നത്.

ആലപ്പുഴ: പുന്നമടക്കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേള ഫൈനലിലേക്ക്. ആറ് ഹീറ്റ്സുകളും പൂർത്തിയായി. മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിലേക്ക് കടന്നിരിക്കുന്നത്. ആദ്യ ഹീറ്റ്സിൽ വീയപുരം ഒന്നാമതെത്തി. 4.20 മിനിറ്റാണ് എടുത്ത സമയം. രണ്ടാം ഹീറ്റ്സിൽ ചമ്പക്കുളം ചുണ്ടൻ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സിൽ 5 മിനിറ്റിൽ ഏറെ സമയം എടുത്താണ് നാലു വള്ളങ്ങളും ഫിനിഷ് ചെയ്തത്. മൂന്നാം ഹീറ്റ്സിൽ മേൽപ്പാടം ഒന്നാമതെത്തി. 4 മിനിറ്റും 17 സെക്കൻഡും എടുത്താണ് ഫിനിഷ് ചെയ്തത്. നാലാം ഹീറ്റ്സിൽ അരോമ ഒന്നാമതെത്തി. 4 മിനിറ്റും 27 സെക്കൻഡും എടുത്താണ് പൂർത്തിയായത്. അഞ്ചാം ഹീറ്റ്സിൽ നിരണവും ആറാം ഹീറ്റ്സിൽ ആനാരിയും ഒന്നാമതെത്തി. നാല് മിനിറ്റും 28 സെക്കൻഡും എടുത്ത് നിരണം ഫിനിഷ് ചെയ്തപ്പോൾ 5 മിനിറ്റിന് മുകളിൽ സമയമെടുത്താണ് ആനാരി ലക്ഷ്യസ്ഥാനത്ത് എത്തിയത്.

ഉച്ചയോടെ നെഹ്റു ട്രോഫി ജലമേള മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുത്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി എന്നിവരും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു. സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥാണ് പതാക ഉയർത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വികെ നിഷാദ് സംസ്ഥാന സെക്രട്ടറിയേറ്റിൽ; ന്യായീകരിച്ച് ചിന്തയും വിജിനും, ജനാധിപത്യപരമായ സമരം നയിച്ച് ആളെന്ന് പ്രതികരണം
ഓപ്പറേഷൻ തൂഫാന് രാഷ്ട്രീയം ഇല്ല, മയക്കുമരുന്നിനെതിരായ പൊരുതലിൽ കൈകോർക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല