പ്രതി ചേർക്കുകയാണെങ്കിൽ ലില്ലിക്ക് നോട്ടീസ് നൽകിയ ശേഷമേ അറസ്റ്റ് നടപടിയിലേക്ക് കടക്കാവൂ എന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
കൊച്ചി: ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യ മാതാവ് ലില്ലി ജോസിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി. കല്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയത്. നിലവിൽ കേസിൽ ലില്ലി പ്രതിയല്ലാത്തതിനാലാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പ്രതി ചേർക്കുകയാണെങ്കിൽ ലില്ലിക്ക് നോട്ടീസ് നൽകിയ ശേഷമേ അറസ്റ്റ് നടപടിയിലേക്ക് കടക്കാവൂ എന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. അളവിൽ കവിഞ്ഞ മദ്യശേഖരം പിടിച്ചെടുത്ത വീട് ഭാര്യ മാതാവ് ലില്ലിയുടെ പേരിൽ ആണെന്നായിരുന്നു ആന്റോ ആഗസ്റ്റിന്റെ മൊഴി. തുടർന്ന് ലില്ലിയുടെ മൊഴി എടുക്കാൻ എക്സൈസ് നീക്കം തുടങ്ങിയതിനു പിന്നാലെയായിരുന്നു മുൻകൂർ ജാമ്യം തേടി ലില്ലി കോടതിയെ സമീപിച്ചത്.



