
പത്തനംതിട്ട: പിടിഎ യോഗത്തിനിടെ പ്രധാനാധ്യാപികയെ മർദ്ദിച്ചെന്ന് പരാതി. പത്തനംതിട്ട മലയാലപ്പുഴ കോഴികുന്നത്താണ് സംഭവം നടന്നത്. കെഎച്ച്എംഎൽപിഎസ് പ്രഥമാധ്യാപിക ഗീതാ രാജാണ് പരാതി നൽകിയത്. പ്രദേശവാസി വിഷ്ണു നായരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചതിരിഞ്ഞ് 3.45 നാണ് സംഭവം. പിടിഎ യോഗം നടക്കുന്നതിനിടെ വിഷ്ണു അസഭ്യ വർഷവുമായി ക്ലാസ് മുറിയിൽ കയറി. യോഗം നടക്കുകയാണ്, പുറത്തുപോകണമെന്ന് യുവാവിനോട് ആവശ്യപ്പെട്ടു. ഇയാൾ പോവാൻ തയ്യാറായില്ലെന്ന് മാത്രമല്ല കയർക്കുകയും അധ്യാപികയെ മർദിക്കുകയും ചെയ്തു.
വിഷ്ണു എന്തിനാണ് സ്കൂളിൽ വന്നതെന്ന് വ്യക്തമല്ല. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് ഇയാൾ. എന്നാൽ അധ്യാപികയോട് എന്തെങ്കിലും വ്യക്തിവൈരാഗ്യമുള്ളതായി അറിവില്ല. അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിഷ്മുവിനെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യംചെയ്യുന്നതിലൂടെ അക്രമത്തിനുള്ള കാരണം വ്യക്തമാകുമെന്ന് പൊലീസ് കരുതുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam