നാദാപുരത്ത് യുവാവ് ആക്രമിച്ച പെൺകുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; ഇന്ന് തുടര്‍ശസ്ത്രക്രിയ നടന്നേക്കും

Published : Jun 11, 2022, 06:08 AM ISTUpdated : Jun 11, 2022, 06:10 AM IST
നാദാപുരത്ത് യുവാവ് ആക്രമിച്ച പെൺകുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; ഇന്ന് തുടര്‍ശസ്ത്രക്രിയ നടന്നേക്കും

Synopsis

 ആരോഗ്യ പുരോഗതി വിലയിരുത്തിയ ശേഷം ഇന്ന് തുടർശസ്ത്രക്രിയകൾ ഉണ്ടായേക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.

കോഴിക്കോട്: നാദാപുരത്ത് യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ച പെൺകുട്ടിയുടെ ആരോഗ്യനില ശസ്ത്രക്രിയ പൂർത്തിയായി മണിക്കൂറുകൾക്ക് ശേഷവും മാറ്റമില്ലാതെ തുടരുന്നു. ബിരുദ വിദ്യാർത്ഥിനിയായ നഹീമ സ്വകാര്യ ആശുപത്രിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്‍റിലേറ്റര്‍ ചികിത്സയിൽ നിരീക്ഷണത്തിലാണ്. ആരോഗ്യ പുരോഗതി വിലയിരുത്തിയ ശേഷം ഇന്ന് തുടർശസ്ത്രക്രിയകൾ ഉണ്ടായേക്കുമെന്നും ഡോക്ടർമാർ അറിയിച്ചു. അതേസമയം നാദാപുരം പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതി റഫ്നാസിനെ റിമാൻഡ് ചെയ്തു. മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിലെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു.

വ്യാഴാഴ്ച്ചയാണ് ബിരുദ വിദ്യാർത്ഥിനിയായ നഹീമയെ ക്ലാസ് കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ നഹീമയുടെ തലയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റിരുന്നു. സ്കൂളിൽ സഹപാഠികളായിരുന്നു ഇരുവരും. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം റഫ്നാസ് പഠനം ഉപേക്ഷിച്ച് ജോലിക്ക് പോയിരുന്നു. 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്