
ആരോഗ്യ വകുപ്പിൽ നിന്ന് 385 ഡോക്ടർമാരെ പിരിച്ചുവിടുന്നു . ഹെൽത്ത് ഇൻസ്‌പെക്ടർ, ഫാർമസിസ്റ്റ് അടക്കം മറ്റ് വിഭാഗങ്ങളിലെ 47 ജീവനക്കാരെയും പിരിച്ചു വിടാൻ തീരുമാനിച്ചു . അനധികൃത അവധിയിൽ പോയവർക്ക് എതിരെ ആണ് നടപടി .
ഇവർക്ക് തിരികെ ജോലിയിൽ പ്രവേശിക്കാൻ പലവട്ടം അവസരം നൽകിയിരുന്നു എങ്കിലും അത് ഉപയോഗപ്പെടുത്തിയില്ല.തുടർന്നാണ് പിരിച്ചുവിടൽ നടപടികളിലേക്ക് കടന്നത്.ഇതുപോലെ അനധികൃതമായി ജോലിക്ക് ഹാജരാകാതെ ഇരുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടർമാരെ നേരത്തെ പിരിച്ചുവിട്ടിരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam