
തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ. ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും പാളിയാൽ ഡെങ്കി, എലിപ്പനി കേസുകളും കുത്തനെ ഉയരുമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. ഷിഗെല്ലയിൽ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. രോഗി വെന്റിലേറ്ററിൽ തുടരുകയാണ്. രോഗിയുമായി സമ്പർക്കത്തിൽ വന്ന നാല് പേർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ്. സമ്പർക്ക പട്ടികയിൽ ആകെയുള്ള 104 പേരിൽ 4 പേർ ഹൈയെസ്റ്റ് റിസ്കിൽപ്പെട്ടവരും 14 പേർ ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ടവരുമാണ്. സമ്പർക്ക പട്ടികയിലുള്ള ആരോഗ്യപ്രവർത്തകയുടെയും രോഗിയുടെ ബന്ധുവിന്റെയും പരിശോധന ഫലം ഇന്നലെ നെഗറ്റീവായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam