'ആലപ്പുഴ രക്ഷാപ്രവർത്തനം'; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് നിർണായകം, മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള അപ്പീൽ ഹൈക്കോടതി പരിഗണിക്കും

Published : Jun 18, 2026, 04:20 AM IST
sit challenges anticipatory bail granted to police officers in alappuzha  case

Synopsis

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ അഞ്ച് പോലീസുകാരുടെ മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള എസ്ഐടി അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ അഞ്ച് പോലീസുകാരുടെ മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള എസ്ഐടി അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പിണറായി വിജയന്‍റെ ഗൺമാൻമാർ ആയിരുന്ന അനിൽ കല്ലിയൂർ, സന്ദീപ് അടക്കമുള്ള അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്കാണ് ജാമ്യം അനുവദിച്ചത്. എഡി തോമസ് അടക്കമുള്ളവരെ മർദ്ദിക്കാൻ ഉപയോഗിച്ച ലാത്തി അടക്കം കണ്ടെത്തിയെന്നടക്കം നിരീക്ഷിച്ചാണ് ജ‍ഡ്ജി ഹണി എം വർഗീസ് ജാമ്യം നൽകിയത്.

എന്നാൽ, മർദ്ദനത്തിന് ഉപയോഗിച്ച ലാത്തി കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം തുടരുന്ന ഘട്ടത്തിൽ മുൻകൂർ ജാമ്യം അനുവദിച്ചത് കേസിനെ ബാധിക്കുമെന്നുമാണ് എസ്ഐടി വാദം. അപ്രസക്തമായ കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതെന്നും അന്വേഷണത്തിന് തിരിച്ചടിയാണ് ഇത്തരം നിരീക്ഷണമെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ടോള്‍ നല്‍കാതെ ജീവനക്കാര്‍ക്ക് നേരെ ഓടിച്ചു കയറ്റാന്‍ നോക്കി പാഞ്ഞുപോയത് നിരവധി തവണ; ഒടുവില്‍ കാര്‍ കണ്ടെത്തി
സ്വന്തം ജില്ലയിലെ പൊലീസ് മേധാവിയായി നിധിൻ രാജ്, കേരളത്തിൽ അപൂർവം; സാക്ഷ്യം വഹിച്ച് കാസർകോട്