
തിരുവനന്തപുരം:ഉത്സവ നാളുകൾ അടുത്തിരിക്കെ സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ കാര്യത്തിൽ ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യവിദഗ്ദർ. രാജ്യത്ത് ഈ മാസം റിപ്പോർട്ട് ചെയ്ത കേസുകളിൽ കേരളം ഏറെ മുന്നിലാണ്.കേരളത്തിൽ നിലവിൽ ആക്റ്റീവ് രോഗികളുടെ എണ്ണം 16308 ആണ്. തൊട്ടുമുന്നിലുള്ള മാസം മാർച്ച് 1ന് ഇത് വെറും 475 ആയിരുന്നു. പൊടുന്നനെയാണ് കുതിച്ച് കയറിയത്. ഏപ്രിലിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത് കേസുകളുടെ പകുതി മാത്രമാണ് തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്.കേരളം 16,000 കടന്നെങ്കിൽ മഹാരാഷ്ട്രയിൽ എണ്ണായിരത്തിലധികം. ആൾക്കൂട്ടവും തിരക്കും കൂടുന്ന ഉത്സവ സീസണുകളിൽ കോവിഡ് കേസുകൾ കൂടാറുണ്ടെന്നതാണ് കേരളത്തിലെ യാഥാർതാഥ്യം. പെരുന്നാളും വിഷുവും ഒന്നിച്ചെത്തുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണം.
വാക്സിൻ ഇപ്പോൾ ആരുമെടുക്കുന്നില്ല. കിട്ടുന്നുമില്ല. മാസ്ക് നിലവിൽ പ്രായമായവരും ഗർഭിണികളും മറ്റുരോഗമുള്ളവരും ഉള്ള വീടുകളിലും ആശുപത്രികളിലുമാണ് നിർബന്ധമാക്കിയിട്ടുള്ളത്. ഗുരുതര രോഗികളെ പ്രവേശിപ്പിക്കുന്ന സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നിലവിൽ രോഗികളുടെ പിടിവിട്ട തിരക്കില്ല എന്നതാണ് ആശ്വാസം.
ജാഗ്രത വേണം, രാജ്യത്ത് വീണ്ടും 10,000 കടന്ന് കുതിച്ചുയർന്ന് കൊവിഡ് കേസുകൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam