തിരുവനന്തപുരത്ത് ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത ഹെൽത്ത് ഇൻസ്പെക്ടര്‍ക്ക് കൊവിഡ്

Published : Aug 10, 2020, 09:08 PM ISTUpdated : Aug 10, 2020, 11:52 PM IST
തിരുവനന്തപുരത്ത് ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത ഹെൽത്ത് ഇൻസ്പെക്ടര്‍ക്ക് കൊവിഡ്

Synopsis

രോഗം പകരാതിരിക്കാൻ ആത്മഹത്യ ചെയ്യുന്നുവെന്ന് കുറിപ്പെഴുതി വെച്ച ശേഷമായിരുന്നു ആറ്റിൽ ചാടിയത്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കുണ്ടമൺകടവിൽ ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത ഹെൽത്ത് ഇൻസ്പെക്ടര്‍ക്ക് കൊവിഡ്. ട്രൂനാറ്റ് പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം പകരാതിരിക്കാൻ ആത്മഹത്യ ചെയ്യുന്നുവെന്ന് കുറിപ്പെഴുതി വെച്ച ശേഷമായിരുന്നു ആറ്റിൽ ചാടിയത്

ഹെൽത്ത് ഡയറക്ട്രേറ്റിലെ ജീവനക്കാരനായ പേയാട് സ്വദേശി കൃഷ്ണകുമാറിന്‍റെ (54) മൃതദേഹം മങ്കാട്ട്ക്കടവ് ഭാഗത്ത് നിന്നാണ് കണ്ടെടുത്തത്. സഹപ്രവർത്തകന്‍റെ അച്ഛന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നര മണിയോടെ വീട്ടിൽ നിന്ന് കാണാതായ കൃഷ്ണകുമാറിന്‍റെ ചെരുപ്പ് കുണ്ടമൺകടവിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ആറ്റിൽ ചാടിയിരിക്കാം എന്ന നിഗമനത്തിൽ വീട്ടുകാർ പൊലീസിനെ വിവരം അറിയിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പഹൽഗാം ഭീകരാക്രമണം; കുറ്റപത്രം സമർപ്പിച്ച് എൻഐഎ, ചോദ്യം ചെയ്യലില്‍ ഭീകരരെ കുറിച്ചുള്ള കൂടുതൽ വിവരം ലഭിച്ചു
പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ നിയന്ത്രണം, പന്നി മാംസം വിതരണം ചെയ്യുന്നതിന് വിലക്ക്